Chapter Title : ? വൈശാഖി ? [? ? ? ? ?]
എന്റെ ചെവിയിലൂടെ ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങി..
“വൈശു…. നീ ഉറങ്ങിലേ ….”
“ഉഹും ….. കുട്ടേട്ടാ …
എനിക്ക് ഇപ്പൊ കാണണം …..” അവൾ വിങ്ങിപൊട്ടിക്കൊണ്ടു പറഞ്ഞൊപ്പിച്ചു….. ഞാനെന്തു പറയുമെന്നറിയാതെ മാനസിടറി കൊണ്ട് പറഞ്ഞു …...
“മോളെ ….എനിക്കും പറ്റുന്നില്ല ….”
“എന്തിനാ കുട്ടേട്ടാ എന്നോടിഷ്ടമാണെന്നു പറഞ്ഞെ ….
വേണ്ടായിരുന്നു….ഒന്നും ഇപ്പൊ തോനുന്നു….
ഞാൻ കാരണം ഒരുപാടു വിഷമിക്കുന്നുണ്ട് അല്ലെ….”
അവൾ കരഞ്ഞുകൊണ്ട് അതുപറയുമ്പോ ….
എനിക്കും പിടിച്ചു നിർത്താനായില്ല ….
“ഞാനൊരു കാര്യം പറയട്ടെ…
നീയിങ്ങോട്ടു വാ മോളെ ….
ഇവിടെ നിന്ന് പോകാല്ലോ …
ബാങ്കിലേക്ക്….” എന്റെ ഹൃദയത്തിൽ അമൃതം പോൽ നിറഞ്ഞു തുളുമ്പുന്ന പ്രണയം വാക്കുകളിൽ തൂവി ഞാൻ പറഞ്ഞു….
“വേണ്ട കുട്ടേട്ടാ….
എനിക്ക് എന്നെ നിയന്ത്രിക്കാൻ ആവില്ല….” വൈശു മനസിന്റെ അടിത്തട്ടിൽ നിന്നും അനുരാഗിണിയായി പറഞ്ഞു…..
“എനിക്കും അങ്ങനെ തന്നെയാണ് ….വൈശു…
കാണാതെയിരിക്കാൻ പറ്റുന്നില്ല…..”
“ഞാൻ വരാം ….കുട്ടേട്ടാ ഉള്ളിൽ നീറുന്നുണ്ട് ...ഇത്രയും നാളും എന്റെയുള്ളിൽ അതൊരു മോഹം മാത്രമായി….. വിരിയാത്ത താമരമൊട്ട് പോലെയായിരുന്നന്നു...ആ പ്രണയത്തെ തൊട്ടുണർത്തിയത് കുട്ടേട്ടനാണ്….ഇപ്പൊ അത് കുട്ടേട്ടന് വേണ്ടി മാത്രം വിരിഞ്ഞു നിൽക്കുകയാണ്...….”
“നീ എന്റെയുള്ളിൽ നിറയുന്ന പോലെ എനിക്ക് തോനുന്നു പെണ്ണെ… എനിക്കും….ഒരുപാടിഷ്ടമാണ് …..വൈശു…നിന്നെ...”
“കുട്ടേട്ടാ ….ഞാൻ എന്താ പറയണ്ടേ...ആദ്യമായി എനിക്കൊരാളോട് ഇഷ്ടം തോന്നിയത് എന്റെ 16-ആം വയസിലാണ്...അന്നൊന്നും എനിക്കറീല….അത് പൂര്ണമാകുമെന്നു...പക്ഷെ ഞാനിപ്പോ….
മനസിലാകുന്നു കുട്ടേട്ടാ ….. എന്റെ മനസ്സിൽ കുട്ടേട്ടൻ മാത്രമേയുള്ളൂ……ഒരേ സമയം വരവും ശാപവും ആണീ പ്രണയമിപ്പോൾ...എനിക്ക് മറക്കാനും കഴിയുന്നില്ല!!!!”
അലകളിൽ ഒഴുകുന്ന അവളുടെ മനസിന്റെ ആഴം ഞാൻ നീന്തി കരയിൽ എത്തുമ്പോ അവളുടെ
💬 Comments
View all comments