Chapter Title : ? വൈശാഖി ? [? ? ? ? ?]
ഓരോ ശ്വാസവും ഇപ്പോ എന്റെ പേരാണ് പറയുന്നെതെന്നു ഞാനറിയുമ്പോ….പ്രണയത്തിനു എന്നും പതിനാറു കാരനാക്കാൻ കഴിയുമെന്നു മനസിലാക്കികൊണ്ട് ഞാൻ കണ്ണീരോടെ ഫോൺ കട്ട് ചെയ്തു…..
തിരിച്ചു ബെഡിൽ സുമിയെ കെട്ടിപ്പിച്ചു ഞാനുറങ്ങുമ്പോ അവളുടെ മിഴികളിൽ ഞാൻ അലിഞ്ഞു ചേരാൻ വേണ്ടി കൊതിച്ചു എന്റെ സ്വപ്നത്തിൽ അവൾ മാത്രം നിറഞ്ഞു……
രണ്ടൂസം എങ്ങനെ കഴിഞ്ഞെന്നു എനിക്ക് പോലുമറിയില്ല. വൈഷ്ണവിയുടെ വീട്ടിലേക്ക് അവളുടെ അമ്മ കുറച്ചൂസം നിൽക്കാൻ ചെല്ലുമെന്നായപ്പോൾ, വൈശു ഇങ്ങോട്ടേക്ക് വരാമെന്നു പറഞ്ഞു...
ഞാനും ആ നാളിനു വേണ്ടി കാത്തിരുന്നു. മനസ്സിൽ പ്രണയം നിറയുമ്പോ അത് ചുറ്റുമുള്ളതെന്തിനെയുംഭംഗിയുള്ളതുപോലെ തോന്നുമെന്ന് പറയുന്നത് വെറുതെയല്ല. സുമിയെ ഞാൻ അവസരം കിട്ടുമ്പോൾ ഒക്കെ വാരിപുണരുകയും ചുംബിക്കുകയും ചെയ്തപ്പോൾ, അവളും എന്നിലെ കാമുകൻ ഉണരുകയാണ് എന്ന് മനസിലാക്കി….. വീടിന്റെ അടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ ആറാട്ടായിരുന്നു ഞാനും സുമിയും മകനും പോയിരുന്നു. പ്രാർത്ഥിച്ചു, മനസിലെ വിഷമം എല്ലാം ദേവിയോട് പറഞ്ഞു. പുറത്തെവിടെ സ്റ്റേജിൽ ഗാനമേള നടക്കുകയായിരുന്നു..
“വിരഹിണി രാധേ വിധുമുഖി രാധേ
രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ…..”
ഗാനമേള കുറച്ചു നേരം കണ്ടശേഷം ഞങ്ങൾ വീട്ടിലേക്ക് തിരികെ പോയി. ദിവസങ്ങൾ വീണ്ടും കടന്നുപോയി. സുമിയ്ക്ക് ഹോസ്പിറ്റലിൽ തിരക്ക് കുറയുന്നത് കണ്ടപ്പോൾ ഒരൂസം ഞാൻ അവളോട് പറഞ്ഞു….
“സുമി, ആദിക്ക് വെക്കേഷൻ അല്ലെ ..നിനക്കും ഫ്രീ ആണല്ലോ നമുക്ക് വയനാട് ഒരു ട്രിപ്പ് പോയാലോ…”
“ഇപ്പൊ എന്തോ പറ്റിയിട്ടുണ്ടല്ലോ...ആൾക്ക്!”
“അങ്ങനൊന്നുമില്ല… എന്റെയൊരു ഫ്രണ്ട് റിസോർട് തുടങ്ങീട്ടുണ്ട്. അവൻ കുറെയായി വിളിക്കുന്നു….കുറെയായി പോകാമെന്ന് വിചാരിച്ചിട്ട്….അതാ….”
“എന്നാലും ….അങ്ങനെയല്ലോ…..” എനിക്ക് നിന്നോട് വല്ലാത്ത ഇഷ്ടം തോന്നുന്നു എന്ന് പറഞ്ഞിട്ടുണ്ട് ഞാനവളെ
💬 Comments
View all comments