Chapter Title : ? വൈശാഖി ? [? ? ? ? ?]
കാൽമുട്ട് വരയെ വെള്ളം ഉള്ളു. തെളിഞ്ഞ വെള്ളത്തിലൂടെ നോക്കുമ്പോ ഉരുളൻ കല്ലുകൾ ഭംഗിയായി കാണാം. കാടിന്റെ ഉള്ള ചീവിടിന്റെ ശബ്ദവും വേഴാമ്പലിന്റെ കരച്ചിലും കേൾക്കുമ്പോ നാട്ടിലെ തിരക്കിൽ നിന്നും മാറി മൂന്നു പേർക്കും ഒരല്പം ആശ്വാസം കിട്ടുന്നത് ഞാൻ മനസിലാക്കി...
തിരിച്ചു നടക്കുമ്പോ മുൻപിൽ ആദി ഓടി. വൈശു അവനെ പിടിക്കാനായി പിറകിലും. ഞാൻ അപ്പോഴാണ് വൈശുവിന്റെ കാലിൽ നോക്കിയത്. കണങ്കാലിൽ കൂടെ ചോര വെള്ളം ചേർന്ന് നേർത്തു ഒഴുകുന്നു…..
“വൈശു... ”
“എന്താ കുട്ടേട്ടാ ….”
“ഒന്ന് നിന്നെ ...ഓടാതെ…..”
“ങ്..ഹും ?” അവൾ മൂളിച്ചോദിച്ചു.
“പേടിക്കയൊന്നും വേണ്ട, കാലിൽ അട്ടയോ മറ്റോ കടിച്ചിട്ടുണ്ട്….”
“ആഹ് അമ്മെ!!” വൈശു കാലിലേക്ക് നോക്കിയപ്പോൾ ചോര ഒഴുകുന്നത് കണ്ടു… അവൾ പെട്ടന്നുള്ള പേടി കൊണ്ട് കരയാനും തുടങ്ങി.
“കരയല്ലേ മോളെ…..”
ഞാൻ മുട്ട് കുത്തി നിന്നുകൊണ്ട് അവളുടെ കാല് ഉയർത്തി പിടിച്ചു എന്റെ മുട്ടിലേക്ക് കയറ്റിവെച്ചു. ചുരിദാറിന്റെ പാന്റ് ഒരല്പം ഉയർത്തി ഞാൻ കാലിന്റെ ചോര തുടച്ചുകൊണ്ട് അട്ടയെ എടുക്കാൻ ശ്രമിച്ചു. അത് കടിച്ചു പിടിച്ചിരുന്നു. ഞാൻ കൈയിലെ സിഗരറ്റു ലിറ്റർ ഒന്ന് കത്തിച്ചു ജസ്റ് ഒന്ന് അതിനു മേലെ കാണിച്ചതും അത് കാലിൽ നിന്നും വിട്ട് പൊന്നു.
വൈശു പക്ഷെ നല്ലപോലെ കരഞ്ഞിരുന്നു…..
“എന്താ മോളെ ...അതുപോയല്ലോ… എന്തിനാ കരയുന്നെ...”
“എന്തേലും ആകുമോ കുട്ടേട്ടാ ...”
“അയ്യോ അത് വേണ്ടാത്ത ചോരയ കുടിക്കുക...പേടിക്കണ്ട...”
സുമി ഞങ്ങളെ നോക്കി ചിരിക്കുണ്ടായിരുന്നു….
ഞങ്ങൾ തിരികെ മുറിയിൽ എത്തിയപ്പോൾ സുമിയുടെ ഫോണിൽ ഹോസ്പിറ്റലിൽ നിന്നും വിളിച്ചത് കണ്ടപ്പോൾ അവൾ ആകെ പാനിക്
💬 Comments
View all comments