Chapter Title : വൈഷ്ണവഹൃദയം 2 [King Ragnar]
: ഏട്ടാ.. കാര്യം എന്താന്നു പറ.
പക്ഷെ വിശ്വൻ ഒന്നും മിണ്ടിയില്ല കാരണം ഇപ്പോൾ എന്തെങ്കിലും മിണ്ടിയാൽ ശിവൻ എങ്ങനെ പ്രതികരിക്കും എന്ന് അവനു അറിയില്ല.സ്വന്തം അനിയത്തിയോടുള്ള അവന്റെ സ്നേഹം എത്രത്തോളമാണെന്ന് വിശ്വനു നന്നായി അറിയാം.
ശിവൻ : അവനൊന്നും മിണ്ടില്ല, അങ്ങനത്തെ കാര്യമല്ലേ അവൻ ചെയ്തത്.ഇവനൊക്കെ നമ്മൾ കാണാതെ എന്തൊക്ക ചെയ്തിട്ടുണ്ടാവും.
വിശ്വൻ : ഡാ മൈരേ നീ വെറുതെ ആവശ്യമില്ലാത്തത് പറയാതെ.ഈ മൈരനാണെങ്കിൽ ഒന്നും പറയാനും സമ്മതിക്കുന്നില്ല.
ശിവൻ വിശ്വനെ അടിക്കാൻ വേണ്ടി കയ്യോങ്ങി. അരവിന്ദൻ അവനെ വന്നു പിടിച്ചു മാറ്റി
അരവിന്ദൻ : ഡേയ് ഞാൻ നേരുത്തേ പറഞ്ഞതല്ലേ വെറുതെ കയ്യാങ്കളി വേണ്ടെന്ന് . നമുക്ക് കാര്യങ്ങൾ സംസാരിച്ചു തീർക്കാം.
ശേഖരൻ : കുറേ നേരമായി വെറുതെ ആവശ്യമില്ലാതെ സംസാരിക്കുന്നു. ഇതുവരെയും കാര്യമെന്താണ് ആരും പറയുന്നില്ല.
അരവിന്ദൻ : ഡാ അത് ഞാനും ശിവനും കൂടെ കുളത്തിന്റെ കടവിൽ വന്നപ്പോൾ ഒന്ന് മുഖം കഴുകികേറാം എന്ന് കരുതി പടിക്കെട്ട് ഇറങ്ങി നോക്കിയപ്പോൾ ഒരു മൂലയിൽ..
ശിവൻ : ഡാ നിർത്ത് ബാക്കി ഞാൻ പറയാം. ഇവൻ ചൂണ്ടികാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോൾ സുമ ഒരുത്തനുമായി കെട്ടിപിടിച്ചിരുന്നു ഉമ്മ വയ്ക്കുന്നതാണ് കണ്ടത്. അത് കണ്ടപ്പോൾ തന്നെ ഞാൻ ഓടി അവനിട്ട് ഒന്ന് പൊട്ടിക്കാൻ പോയപ്പോൾ ധാ ഇവനായിരുന്നു.
ശേഖരൻ : വിശ്വനോ…ഡാ നീ എന്താടാ കാണിച്ചുകൂട്ടുന്നെ. നേരത്തെ നീയൊക്കെയല്ലേ അവളൊക്കെ നമ്മുടെ പെങ്ങമ്മാരെപോലെയാണ് എന്നൊക്ക പറഞ്ഞുകൊണ്ട് നടന്നത്.
അരവിന്ദൻ : അതൊക്കെ അവന്റെ പറച്ചിൽ മാത്രമേയുള്ളു, എന്നിട്ട് പ്രവർത്തി ഇങ്ങനെയും. എന്താടാ ശബരി നിനക്കൊന്നും നിന്റെ
💬 Comments
View all comments