0%

Chapter Title : വൈഷ്ണവഹൃദയം 2 [King Ragnar]

Author : Kambikathakal Read All Parts 146

ഇപ്പോൾ തന്നെ ഒരുപാട് കഷ്ടപ്പെട്ടിട്ടാ വീട്ടിലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. അച്ഛനും ഞാനും സമ്പാദിക്കുന്നത് എല്ലാം കൂടെ കൂട്ടി വച്ച് ഒരു നല്ല വീട് വയ്ക്കുന്നത് പ്ലാൻ ഇട്ടിരിക്കുകയാ.

വിശ്വൻ : ഡാ നല്ല കാര്യം. അല്ലെങ്കിൽ തന്നെ ഇപ്പോഴത്തെ ആ മൺകട്ട കൊണ്ടുള്ള വീട് ഏത് നേരം വേണമെങ്കിലും പൊളിയാമെന്ന രീതിക്കല്ലേ നിൽക്കുന്നെ.

ശിവൻ : ഡാ അതല്ല. ഇതിന്റെ ഇടയ്ക്ക് കല്യാണം കൂടെ ആകുമ്പോൾ എന്നെ കൊണ്ട് പറ്റില്ലടാ. നിനക്ക് സ്ത്രീധനമായി തരാൻ എന്റെ കയ്യിൽ ഒന്നുമില്ലാതെ വരും.

വിശ്വൻ : ഡാ ഞാൻ ഇപ്പൊത്തന്നെ കല്യാണം വേണം എന്ന് പറഞ്ഞോ. പിന്നെ നിന്നോട് അല്ലെങ്കിൽ തന്നെ സ്ത്രീധനത്തിന്റെ കാര്യം ആരെങ്കിലും ചോദിച്ചോ. ഞാൻ അവളെയാണ് പ്രേമിച്ചെ അല്ലാതെ അവൾ എനിക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാത്ത ആ പണത്തെയല്ല.

ശിവൻ : എനിക്കെന്തോ… ഡാ നിന്റെ ബന്ധുക്കൾ ഈ ബന്ധം സമ്മതിക്കുമോ. ഇനി നാട്ടുകാർ എന്തൊക്കെ പറഞ്ഞൊപ്പിക്കും.

വിശ്വൻ : ഡാ നീ നാട്ടുകാരുടെ കാര്യം വിട്, അവർ എന്തും പറഞ്ഞോട്ടെ നമ്മൾ ചെവികൊടുക്കാൻ പോകാതിരുന്നാൽ മതി. പിന്നെ ബന്ധുക്കൾ....അച്ഛന്റെ കയ്യിൽ നിന്ന് കിട്ടേണ്ടതെല്ലാം വാങ്ങി അവരുടെ ആവശ്യങ്ങൾ സാധിച്ചെടുത്തിട്ട് അവർ അവരുടെ കാര്യം മാത്രമല്ലെ നോക്കിയിട്ടുള്ളു. അല്ലെങ്കിൽ തന്നെ ഇത്രെയും നാളായി അച്ഛന് വയ്യാണ്ടായിട്ട് ഈ ബന്ധുക്കളിൽ ഒരാൾപോലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ട് ഇവറ്റകൾ രണ്ടിന്റെയും കാര്യം നമ്മൾ നോക്കണ്ട.

ശിവൻ : ഡാ ഞാൻ നേരുത്തേ എന്തൊക്കെയാ വിളിച്ചു കൂവിയെ.. അളിയാ സോറി ഡാ അപ്പോഴത്തെ ദേഷ്യത്തിലാ അങ്ങനെയൊക്കെ പറഞ്ഞത്, നിനക്കറിയാലോ എനിക്ക് എന്റെ അനിയത്തി എങ്ങനെയാന്ന്.

വിശ്വൻ : ഡാ എനിക്ക് മനസ്സിലാകും. നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ആദ്യം തന്നെ രണ്ട് പൊട്ടിച്ചിട്ടേ സംസാരിക്കു……. അതുപോട്ടെ ആ അരവിന്ദൻ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ നീ എന്നെ തല്ലുമായിരുന്നല്ലേ എന്നിട്ട് അവൻ എന്നെ എന്തിന് തല്ലിയത് എന്തിനാന്നു ഇതുവരെ എനിക്ക് മനസ്സിലായില്ല.

ശിവൻ : ഡാ സോറി അളിയാ…. ഡാ അവന്മാർ അങ്ങ് എത്തിക്കാണും. പെട്ടന്ന് വാ അല്ലെങ്കിൽ അവന്മാർ ഇങ്ങോട്ട് വരും.

💬 Comments

View all comments