0%

Chapter Title : വൈഷ്ണവഹൃദയം [King Ragnar]

Author : Kambikathakal Read All Parts 151

: അച്ഛൻ എങ്ങനെ അറിഞ്ഞു ശബരി പറഞ്ഞോ?

വാമദേവൻ : ആരും പറഞ്ഞില്ല ഞാൻ വെറുതെ ഒന്ന് ചൂണ്ട എറിഞ്ഞു നോക്കിയതാ അപ്പോഴേക്കും നീ കേറി അങ്ങ് കൊത്തി.

വിശ്വൻ : അച്ഛാ ഞാൻ ഇതുവരെ ശബരിയോട് മാത്രമേ ഇത് പറഞ്ഞിട്ടുള്ളു.

വാമദേവൻ : അവനല്ല നിന്റെ അമ്മ തന്നെയാ എന്നോട് ഇത് സൂചിപ്പിച്ചേ.

വിശ്വൻ : അമ്മയോ…അമ്മ എങ്ങനെ അറിഞ്ഞു. ഞാൻ സംസാരിച്ചു സമയം പോയതറിഞ്ഞില്ല ക്ഷേത്രത്തിൽ പോകണമായിരുന്നു.

വാമദേവൻ : പോയി വാ..

വിശ്വൻ ആ മുറിയിൽ നിന്ന് ഇറങ്ങി നേരെ അടുക്കളയിൽ പോയി. അവിടെ അവന്റെ അമ്മ തേങ്ങ ചിരകികൊണ്ട് ഇരിക്കുവാരുന്നു.

വിശ്വൻ : അമ്മാ…. അച്ഛനോട് അമ്മയാണോ എനിക്ക് സുമയെ ഇഷ്ടാമെന്ന് പറഞ്ഞത്.

വാസുകി : ഞാൻ തന്നെയാ. എന്നും പിന്നെ ഇങ്ങനെ കൂട്ടുകാരുമൊത്ത് നടന്നാൽ മതിയോ നിനക്കും ഒരു കൂട്ട് വേണ്ടേ.

വിശ്വൻ : അതിനു എനിക്ക് ആ കുട്ടിയെ ഇഷ്ടമാണെന്ന് അമ്മ എങ്ങനെ അറിഞ്ഞു. ശിവന് പോലും ഈ കാര്യം അറിയില്ല.

വാസുകി : ഇവിടെയായി നിന്റെ പ്രവർത്തിയിലും പെരുമാറ്റത്തിലെയും വ്യത്യാസം ഏതൊരു അമ്മയേയും പോലെ എനിക്കും മനസ്സിലായി. പിന്നെ ശബരിയെ ഒന്നു ചോദ്യം ചെയ്തപ്പോൾ എല്ലാം അവൻ പറഞ്ഞു.പിന്നെ നിന്റെ പ്രവർത്തികൾ തന്നെ കാരണം അല്ലെങ്കിൽ ഉത്സവസമയം മാത്രം അമ്പലത്തിൽ പോകുന്നവൻ ഇപ്പോൾ എല്ലാദിവസവും പോകുന്നതും ആ കുട്ടിക്ക് നിന്നെ കാണുമ്പോൾ ഉള്ള നാണവും എല്ലാംകൂടി നോക്കിയാൽ ഏതൊരാൾക്കും മനസ്സിലാകും.

വിശ്വൻ : ഞാൻ അമ്പലത്തിലോട്ട് പോകട്ടെ. സമയം കുറെയെയായി.

വാസുകി : എന്താടാ ആ കുട്ടി നോക്കിനിൽക്കുമെന്ന് പറഞ്ഞോ. നീ ആദ്യം ശിവനോട് ഇതെക്കുറിച്ചു സംസാരിക്ക്.

വിശ്വൻ : ഈ അമ്മയെകൊണ്ട്…… . ഞാൻ ഇറങ്ങുവാണെ.

വിശ്വൻ അമ്പലത്തിലോട്ട് പോകുന്ന വഴിക്ക് ഇപ്പോൾ നടന്നതിനെ കുറിച് ചിന്തിച്ചു. അമ്മ പറയുന്നതിലും കാര്യമുണ്ട്, വെറുതെ അച്ഛന്റെ മുന്നിൽ വെറുതെ അവളെ പെങ്ങളാക്കുകയും ചെയ്തു. അച്ഛനും എല്ലാം അറിയാമായിരുന്നു. അവനോട് ഞാൻ ഈ കാര്യം എങ്ങനെ പറയും, അവൻ എങ്ങനെ എടുക്കുമെന്നറിയില്ല. കൂടെ നിന്ന് സ്വന്തം പെങ്ങളെപ്പോലെ കാണേണ്ടേവളെ പ്രേമിച്ചവനെന്ന്

💬 Comments

View all comments