Chapter Title : വൈഷ്ണവഹൃദയം [King Ragnar]
പറഞ്ഞു അവൻ ഇനി ദേഷ്യപ്പെടുമോ എന്നറിയില്ല.എന്തായാലും ശബരിക്ക് ഒന്ന് കൊടുക്കണം എന്ത് വന്നാലും ആരോടും ഒന്നും മിണ്ടില്ല എന്ന് പറഞ്ഞവനാ.അങ്ങനെ നടന്ന് അമ്പലത്തിൽ എത്തി.
അമ്പലം മുഴുവൻ തിരക്കാണല്ലോ ഇവന്മാർ എവിടെയാണോ എന്തോ. സുമ ആ കുളത്തിന്റെ കരയിൽ വരാമെന്നല്ലേ പറഞ്ഞെ. അവളെ ഒന്ന് കണ്ടിട്ട് അവന്മാരെ നോക്കാൻ പോകാം. അങ്ങനെ അവൻ കുളത്തിലേക്ക് നടക്കും വഴി ശേഖരൻ അവന്റെ കയ്യിൽ കേറി പിടിച്ചു.
ശേഖരൻ : ഡാ നീ എങ്ങോട്ടാ പോകുന്നെ. നിന്നോട് നമ്മളെല്ലാം ആല്മരത്തിന്റെ അവിടെ കാണുമെന്നല്ലേ പറഞ്ഞെ. പിന്നെ നീ എന്താ ആ കുളത്തിന്റെ അങ്ങോട്ട് പോകുന്നെ.
വിശ്വൻ : ഡാ അതുപിന്നെ…( വിക്കി വിക്കി ) ഡാ രാവിലെ എന്തായാലും വിളിച്ചതല്ലേ അപ്പോൾ ഒന്ന് ക്ഷേത്രത്തിനുള്ളിൽ കയറിട്ടു വരാമെന്നു കരുതി. അപ്പോൾ കാലിൽ കുറച്ചു ചെളിയായതുകൊണ്ട് കാലൊന്ന് കഴുകി വരാമെന്നു കരുതി.
ശേഖരൻ : എവിടെ ചെളി നിന്റെ കാലിൽ ഒന്നും ഇല്ലല്ലോ. ഡാ സത്യം പറഞ്ഞു കുപ്പി ഒളിപ്പിച്ച് വച്ചിട്ടുണ്ടോ കുളത്തിന്റെ അടുത്തെവിടെയെങ്കിലും.
(ദൈവമെ എന്ത് പറഞ്ഞു രക്ഷപെടും. എന്തായാലും അവൻ പറഞ്ഞതിനോട് തന്നെ യോജിക്കാം അല്ലെങ്കിൽ അവൻ നിർത്താതെ ചോദ്യം ചോദിച്ചുകൊണ്ടിരിക്കും )
വിശ്വൻ : ഡാ നീ അവരോടൊന്നും ഇപ്പോൾ പറയണ്ട കൂടിയ സാധനമാ. നീ പറയാതിരുന്നാൽ ഒരു ലാർജ് നിനക്ക് കൂടുതൽ തരാം. അവന്മാർ കയ്യിട്ടാൽ അറിയാമല്ലോ, ആ അരവിന്ദനാണെങ്കിൽ വേണമെങ്കിൽ കുപ്പിയോട് കൂടും വിഴുങ്ങും.
ശേഖരൻ : ഡാ എന്നാൽ ഇപ്പോൾ പോയി ഒന്ന് അടിച്ചിട്ട് വരാം. രാവിലെ ഒന്ന് ഫോർമ്മ് ആകട്ടെ.
വിശ്വൻ : ഡാ ഉച്ചക്ക് അന്നദാനം എല്ലാം കഴിഞ്ഞിട്ട് കഴിക്കാം അപ്പോൾ ഈ തിരക്കൊക്കെ മാറും.നീ അവിടെ നിൽക്കാതെ ഇവിടെ വന്നു നിൽക്കുന്നത് എന്താ.
ശേഖരൻ : അത് പിന്നെ നമ്മുടെ നാട്ടിലെ നല്ല പെൺപിള്ളേരെയെല്ലാം കാണാൻ പറ്റുന്ന ദിവസമല്ലേ ഇന്നും നാളെയും. അപ്പോൾ ആ അവസരം വെറുതെ വിടണോ.
വിശ്വൻ : മ്മ് നടക്കട്ടെ. ഞാൻ ഒന്ന് കുളം വരെ പോകട്ടെ.
ശേഖരൻ : ഞാൻ അവന്മാരുടെ അടുത്ത് കാണും
💬 Comments
View all comments