0%

Chapter Title : വൈഷ്ണവഹൃദയം [King Ragnar]

Author : Kambikathakal Read All Parts 380

ഒന്നു ചോദ്യം ചെയ്തപ്പോൾ എല്ലാം അവൻ പറഞ്ഞു.പിന്നെ നിന്റെ പ്രവർത്തികൾ തന്നെ കാരണം അല്ലെങ്കിൽ ഉത്സവസമയം മാത്രം അമ്പലത്തിൽ പോകുന്നവൻ ഇപ്പോൾ എല്ലാദിവസവും പോകുന്നതും ആ കുട്ടിക്ക് നിന്നെ കാണുമ്പോൾ ഉള്ള നാണവും എല്ലാംകൂടി നോക്കിയാൽ ഏതൊരാൾക്കും മനസ്സിലാകും.

വിശ്വൻ : ഞാൻ അമ്പലത്തിലോട്ട് പോകട്ടെ. സമയം കുറെയെയായി.

വാസുകി : എന്താടാ ആ കുട്ടി നോക്കിനിൽക്കുമെന്ന് പറഞ്ഞോ. നീ ആദ്യം ശിവനോട് ഇതെക്കുറിച്ചു സംസാരിക്ക്.

വിശ്വൻ : ഈ അമ്മയെകൊണ്ട്…… . ഞാൻ ഇറങ്ങുവാണെ.

വിശ്വൻ അമ്പലത്തിലോട്ട് പോകുന്ന വഴിക്ക് ഇപ്പോൾ നടന്നതിനെ കുറിച് ചിന്തിച്ചു. അമ്മ പറയുന്നതിലും കാര്യമുണ്ട്, വെറുതെ അച്ഛന്റെ മുന്നിൽ വെറുതെ അവളെ പെങ്ങളാക്കുകയും ചെയ്തു. അച്ഛനും എല്ലാം അറിയാമായിരുന്നു. അവനോട് ഞാൻ ഈ കാര്യം എങ്ങനെ പറയും, അവൻ എങ്ങനെ എടുക്കുമെന്നറിയില്ല. കൂടെ നിന്ന് സ്വന്തം പെങ്ങളെപ്പോലെ കാണേണ്ടേവളെ പ്രേമിച്ചവനെന്ന് പറഞ്ഞു അവൻ ഇനി ദേഷ്യപ്പെടുമോ എന്നറിയില്ല.എന്തായാലും ശബരിക്ക് ഒന്ന് കൊടുക്കണം എന്ത് വന്നാലും ആരോടും ഒന്നും മിണ്ടില്ല എന്ന് പറഞ്ഞവനാ.അങ്ങനെ നടന്ന് അമ്പലത്തിൽ എത്തി.

അമ്പലം മുഴുവൻ തിരക്കാണല്ലോ ഇവന്മാർ എവിടെയാണോ എന്തോ. സുമ ആ കുളത്തിന്റെ കരയിൽ വരാമെന്നല്ലേ പറഞ്ഞെ. അവളെ ഒന്ന് കണ്ടിട്ട് അവന്മാരെ നോക്കാൻ പോകാം. അങ്ങനെ അവൻ കുളത്തിലേക്ക് നടക്കും വഴി ശേഖരൻ അവന്റെ കയ്യിൽ കേറി പിടിച്ചു.

ശേഖരൻ : ഡാ നീ എങ്ങോട്ടാ പോകുന്നെ. നിന്നോട് നമ്മളെല്ലാം ആല്മരത്തിന്റെ അവിടെ കാണുമെന്നല്ലേ പറഞ്ഞെ. പിന്നെ നീ എന്താ ആ കുളത്തിന്റെ അങ്ങോട്ട്‌ പോകുന്നെ.

വിശ്വൻ : ഡാ അതുപിന്നെ…( വിക്കി

💬 Comments

View all comments