Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]
മറുപടി നല്‍കി.
നീതു, അമൃത, ഷഹാന, വൈഷ്ണവ് ഇവരായിരുന്നു ആ ക്ലാസിലെ ആദ്യ ഗ്യാങ്.... അതിന് കാരണമായത് ഉച്ചഭക്ഷണമാണ്.... വൈഷ്ണവ് സാദാ ക്യാന്‍റിനില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത് എന്നറിഞ്ഞ ഷഹാനയാണ് ആദ്യമായി അവളുടെ ഉച്ചഭക്ഷണത്തില്‍ പകുതി അവന് നല്‍കി അവനോടടുത്തത്.... അവളുടെ ബിരിയാണി ഒരു സംഭവം തന്നെയായിരുന്നു. തനി മലബാറി ടെസ്റ്റ്.... അതോടെ അവളുടെ കുട്ടുകാരിയായ നീതുവും അമൃതയും കുടെ കുടി....
ഷഹാന ഒരു കുലിപണിക്കാരന്‍റെയും അംഗണ്‍വാടി ടീച്ചറുടെയും മകളാണ്. വിദ്യാഭ്യാസത്തിന്‍റെ വിലയറിയാവുന്നത് കൊണ്ടാവും അവര്‍ അവളെ അവര്‍ക്ക് കഴിയുന്ന രീതിയില്‍ പഠിപ്പിച്ചു. ഡിഗ്രി കഴിഞ്ഞപ്പോ ഗള്‍ഫില്‍ പണിയെടുക്കുന്ന ഒരു മൊഞ്ചന്‍ വന്ന് കല്യാണവും കഴിച്ചു. ആ ഫാമലിക്കും ഷഹാന പഠിക്കാന്‍ പോകുന്നതില്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. അതില്‍ പഠനം അവളുടെ മുന്നില്‍ പ്രശ്നമായി മാറിയില്ല.
നീതു സ്ഥലത്തെ കമ്മിഷണറുടെ മകളാണ്.... ഒരു മോഡേണ്‍ പെണ്‍കുട്ടി.... ജീന്‍സും ഷര്‍ട്ടുമാണ് സ്ഥിരവേഷം... അമൃത ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകളാണ്. കുട്ടത്തില്‍ പഠിച്ച് വല്യയാളവാന്‍ എറ്റവും ആഗ്രഹം അവള്‍ക്കാണ്. പഠിപ്പി ഓഫ് ദ ക്ലാസ്.
കോളേജ് ലൈഫ് അങ്ങനെ തട്ടിയും മുട്ടിയും പോയ്കൊണ്ടിരുന്നു. പുതിയ കുട്ടുകാര്‍ കണ്ണനുമായി അടുത്തുകൊണ്ടിരുന്നു. അവന്‍ പുതിയ ഗ്യാങ്കും പുതിയ അന്തരീക്ഷവുമായും പൊരുത്തപെട്ടു.
ആരുമറിയാതെ ചിന്നുവും കണ്ണനും ക്യാമ്പസിലും വൈഷ്ണവത്തിലും ഇണകുരുവികളെ പോലെ പ്രണയിച്ച് നടന്നു. അവരുടെ സ്വകാര്യതയിലേക്ക് ക്യാമ്പസില്‍ നിന്ന് ആരേയും അവര്‍ അടുപ്പിച്ചില്ല....
എന്നാല്‍ എല്ലാ ഒളിച്ചുകളിക്കും ഒരു അവസാനം ഉണ്ടായിരുന്നു. അവരുടെ രഹസ്യങ്ങള്‍ പുറത്തറിയാനും ഒരു ദിവസം വന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അന്ന് ചിന്നു കോളേജില്‍ ഒറ്റയ്ക്കായിരുന്നു. രമ്യ എന്തോ വിട്ടിലെ പ്രശ്നം കാരണം
💬 Comments
View all comments