Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]
പറഞ്ഞത്
സത്യമായിരുന്നു.... ചിരിച്ച് നില്‍ക്കുന്ന ചിന്നുവിന് മുന്നില്‍ തന്‍റെ ക്ലാസിലെ ഏതൊരുത്തിയും തോറ്റ് പോവും....
ഹാ... എന്തായാലും അവള്‍ക്ക് ഒരിളക്കമുണ്ട്.... സുക്ഷിച്ചോ.... ചിന്നു പറഞ്ഞു....
കണ്ണന്‍ അത്ഭുതത്തോടെ അവളെ നോക്കി. സത്യം പറഞ്ഞാല്‍ ഈ പെണ്ണുങ്ങളെ മനസിലാക്കാന്‍ കഴിയുന്നേ ഇല്ല.... അവര്‍ എത് നിമിഷം എന്ത് പറയും എന്ന് ചിന്തിക്കാന്‍ പോലും പറ്റില്ല.... ഇന്നലെ വരെ വെറെയൊരുത്തിയെ നോക്കരുത് അടുക്കരുത് എന്ന് ദേഷ്യത്തോടെ പറഞ്ഞവള്‍ ഇന്ന് ചിരിയോടെ അവരുടെ കാര്യങ്ങള്‍ പറയുന്നു.
ങേ.... അവള്‍ എന്നെ പ്രേമിക്കുകയാണോ.... കണ്ണന്‍ ചോദിച്ചു....
ഹാ... അവളുടെ ചാട്ടം കണ്ടിട്ട് അങ്ങോട്ട് തന്നെയാണ്..... എന്താ മോന്‍റെ തീരുമാനം.... ചിന്നു ചോദിച്ചു....
എന്ത് തീരുമാനം... നീ തന്നെ പറ.... കണ്ണന്‍ ചോദിച്ചു....
അധികം അവളെ അടുപ്പിക്കണ്ട.... അധികം പ്രതിക്ഷ കൊടുക്കണ്ട.... കേയര്‍ ചെയ്യണ്ട.... അതോടെ കണ്ണേട്ടനോടുള്ള അവളുടെ മനോഭാവം മാറുമായിരിക്കും.... അതോടെ അവള്‍ ഒഴിഞ്ഞുപോവുമായിരിക്കും....
വല്യ ചിന്തകരെ പോലെ അവള്‍ പറഞ്ഞു നിര്‍ത്തു.... കണ്ണന്‍ എന്തു പറയണമെന്നറിയാതെ അവളെ നോക്കി.... അവള്‍ തുടര്‍ന്നു....
അതേയ്.... അത് വിട്ടേക്ക് ഇത് എന്‍റെ ജീവിതമാണ്... എന്‍റെ കണ്ണേട്ടന്‍റെയൊപ്പം അത് എനിക്ക് ജിവിക്കണം..... തല്‍ക്കാലം നമ്മുടെ കാര്യം ആരോടും പറയണ്ട.... സമയമാവുമ്പോള്‍ നമ്മുക്ക് നേരിട്ട് പറയാം.... പോരെ.....
കണ്ണന്‍ തല കുലുക്കി സമ്മതിച്ചു....
എന്നാ വാ.... കിടക്കാം..... അവള്‍ അവനോട് ചേര്‍ന്ന് തന്നെ കിടന്നു.... അന്ന് മാത്രമല്ല.... പിന്നിടുള്ള ദിവസങ്ങളിലെല്ലാം.... അവളുടെ ശരീരത്തേക്കാള്‍ മനസിനെ മനസിലാക്കിയതിനാല്‍ അവളോടൊപ്പമുള്ള നിമിഷത്തെ അവന്‍ സ്നേഹത്തോടെ പരിചരിച്ചു....
പിന്നിടുള്ള ദിവസങ്ങളില്‍ കണ്ണന്‍ മേഘയെ എന്‍ര്‍ടെന്‍ ചെയ്യിക്കാന്‍ ശ്രമിച്ചില്ല... അവള്‍ ചോദിക്കുന്നതിന് മാത്രം
💬 Comments
View all comments