0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

അത് മനസിലാക്കിയതുകൊണ്ടാവാണം അവള്‍ അപ്പോഴെക്കും ഫോണും കൊണ്ട് ബാത്ത്റൂമിലേക്ക് കയറി ഡോറടച്ചു.... കണ്ണന്‍ തിരിച്ച് ബെഡിലേക്ക് പോയി... പക്ഷേ മനസ് ഇപ്പോള്‍ ലെബര്‍ റൂമിന് മുന്നില്‍ നില്‍ക്കുന്ന ഭര്‍ത്താവിന്‍റെ മനസ് പോലെ ടെന്‍ഷനിലായിരുന്നു. പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ ചിന്നു ഫോണുമായി പുറത്തിറങ്ങി.... അവള്‍ ചിരിച്ചുകൊണ്ട് കണ്ണനടുത്തേക്ക് വന്നു.... കണ്ണന് എന്താ സംഭവിക്കുന്നെന്തെന്ന് മനസിലായില്ല.... അവള്‍ ബെഡിനടുത്തെത്തി കണ്ണനോട് ചോദിച്ചു.... കണ്ണേട്ടന്‍ കല്യാണം കഴിച്ച കാര്യം ആരോടും പറഞ്ഞില്ലേ.... ഇല്ല.... ഒരു ചിരിയോടെ കണ്ണന്‍ മറുപടി കൊടുത്തു.... വെറുതെയല്ല.... ഈച്ചയെ പൊതിയും പോലെ എല്ലാം വന്നത്.... ചിന്നു ചിരിയോടെ തന്നെ പറഞ്ഞു.... അത്.... ഞാന്‍.... വെറുതെ.... കണ്ണന് എന്തു പറയണമെന്നറിയില്ലായിരുന്നു. അതേയ്.... വെറുതെ തപ്പി തടയണ്ട.... മോന്‍റെ ചാറ്റെല്ലാം ഞാന്‍ വായിച്ചു.... അതിനെന്താ.... അതില്‍ ഒന്നുമില്ല.... പരിചയപെടല്‍ മാത്രമല്ലേ ഉള്ളു.... കണ്ണന്‍ അത്മവിശ്വാസത്തോടെ പറഞ്ഞു.... ആദ്യദിനമായത് കൊണ്ടും പഞ്ചാരയടിക്കാന്‍ സമയം കിട്ടതതുകൊണ്ടുമാണ് ഇല്ലെങ്കില്‍ കാണാമായിരുന്നു അവന്‍ മനസില്‍ വിചാരിച്ചു.... അവള്‍ കൈയിലെ ഫോണ്‍ അവന് കൊടുത്തു.... അവന്‍ അതിശയത്തോടെ അത് വാങ്ങി.... വാട്സാപ്പ് തുറക്കാന്‍ ധൃതി കാട്ടി... എല്ലാരെയും ഞാന്‍ ഗുഡ നൈറ്റ് കൊടുത്ത് ഉറങ്ങാന്‍ വിട്ടു.... അതുകൊണ്ട് ധൃതി കാട്ടിയിട്ട് കാര്യമില്ല.... ചിന്നു ഒരു കൊല ചിരിയോടെ പറഞ്ഞു. ശ്ശോ.... കണ്ണന്‍ വിഷമത്തോടെ പറഞ്ഞു.... ചിന്നു അപ്പോഴെക്കും അവന്‍റെ അടുത്ത് കയറിയിരുന്നു. പിന്നെ അവന്‍റെ കൈകളില്‍ പിടിച്ചു.... അവന്‍ അവളെ നോക്കി.... ഏതാ... ഈ മേഘ.... കാണാനെങ്ങനെയാ.... അവള്‍ ചോദിച്ചു.... കുഴപ്പമില്ല..... നിന്‍റെ അത്രയൊന്നുമില്ല.... കണ്ണന്‍ ചിരിയോടെ മറുപടി നല്‍കി.... ചിന്നുവിനെ സോപ്പിടുന്ന പോലെ പറഞ്ഞതാണെലും ആ

💬 Comments

View all comments