0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

നോക്കി. എന്താ.... കണ്ണന്‍ ചോദിച്ചു.... നീതു കൈയിലെ ഫോണ്‍ അവന് നേരെ നീട്ടി നമ്പര്‍ ഡയല്‍ ചെയ്യ്..... നീതു പറഞ്ഞു.... എന്തിനാ.... ഒന്നുമറിയാത്ത നിഷ്കുവിനെ പോലെ കണ്ണന്‍ ചോദിച്ചു....
വെറുതെ ഡൗട്ടുണ്ടെല്‍ ചോദിക്കമല്ലോ.... അവള്‍ ചിരിയോടെ പറഞ്ഞു.... നീയും കലക്കുകയാണല്ലേടീ കൊച്ചുഗള്ളി.... കണ്ണന്‍ മനസില്‍ വിചാരിച്ചു... അവന്‍ നമ്പര്‍ ഡയല്‍ ചെയ്തു.... തന്‍റെ സൈലന്‍റായി ഫോണ്‍ പോക്കറ്റില്‍ കിടന്ന് വൈബ്രറ്റ് ചെയ്തപ്പോ കട്ടാക്കി അവളുടെ ഫോണ്‍ തിരിച്ചുകൊടുത്തു... അവരിരുവരും ഒരു താങ്കസ് പറഞ്ഞ് ഒരു ചിരി തന്നെ തിരികെ പോയി.... ഇനി എന്തൊക്കെയാണവോ വരാന്‍ പോകുന്നത്.... കണ്ണനും ഗോപികമാരുമായി കഴിയേണ്ടിവരുമോ ആവോ.... പ്രധാനപ്രശ്നം ഇതൊന്നുമല്ല.... കണ്ണന്‍റെ പ്രിയതമയാണ്.... അവളിതെങ്ങനെ എടുക്കുമെന്ന് ഒരു നിശ്ചയവുമില്ല.... എന്തും സംഭവിക്കാം.... കണ്ണന്‍ കണ്ണന്‍ കണക്കുകുട്ടി.... അന്നേ രാത്രി ക്ലാസ് ഗ്രുപ്പില്‍ കണ്ണനെ കയറ്റി.... അതോടെ ക്ലാസിലെ ഒട്ടുമിക്ക ഗേള്‍സും വാട്ട്സാപ്പില്‍ ചാറ്റിംഗിനായി എത്തി. കുറെ കാലത്തിന് ശേഷമാവും ഇത്രയും മേസേജ് തന്‍റെ വാട്സപ്പിലേക്ക് വരുന്നത്.... അവന്‍ ആളെ മനസിലാക്കി കോണ്‍ഡക്റ്റ് സേവ് ചെയ്യലും ചെറുതായി ചാറ്റ് ചെയ്ത് സുഖിക്കുമ്പോഴാണ് ചിന്നുവിന്‍റെ വരവ്.... അത് കണ്ണന്‍ സത്യം പറഞ്ഞ അറിഞ്ഞത് പോലും ഇല്ല... അവന്‍ ചാറ്റിംഗില്‍ മുഴുകി പോയി.... ചിന്നു കുറച്ച് നേരം കോഴിയെ പോലെ ചിക്കി പൊറുക്കി നിന്നെങ്കിലും കണ്ണന്‍ അറിഞ്ഞ ഭാവം ഉണ്ടായില്ല. അതോടെ അവള്‍ക്ക് സ്വരസിദ്ധമായ ദേഷ്യം കടന്നുവന്നു. അവള്‍ കണ്ണന്‍റെ അടുത്തേക്ക് ചെന്ന് അവന്‍റെ കൈയിലുള്ള ഫോണ്‍ തട്ടി പറച്ച് വാങ്ങി.... കണ്ണന്‍ ചെറുതായിട്ടൊന്ന് ഞെട്ടി.... അവന്‍ അവളോട് ഫോണ്‍ തിരിച്ച് വാങ്ങാന്‍ എണിറ്റവളുടെ അടുത്തേക്ക് ഓടി....

💬 Comments

View all comments