Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]
കനത്ത അടിയായി അത് തോന്നി.... മറ്റവന്‍ തുടര്‍ന്നു....
എടീ.... നിനക്ക് കൊതിയുണ്ടെങ്കില്‍ പറഞ്ഞ മതി.... ഞാന്‍ കൊണ്ടുപോയ്ക്കൊള്ളാം.... നിന്‍റെ രൂപം വെച്ചിട്ട് രണ്ടുദിവസം മതിയാവും ഒക്കെ മനസിലാക്കാന്‍.... അവന്‍ ഒരു കൊലചിരിയോടെ അവന്‍ വിളിച്ചു പറഞ്ഞു....
അതും കുടെ കേട്ടതോടെ കണ്ണന്‍റെ ശരീരത്തില്‍ ഒരു മിന്നലടിച്ച പോലെ തോന്നി. അവന്‍റെ കണ്ണില്‍ അവനെ തീര്‍ക്കാനുള്ള പക നുരഞ്ഞുപൊന്തി.... കൈകളിലേക്ക് ബലം വെക്കുന്ന പോലെ തോന്നി... അവന്‍റെ ഞെരമ്പുകള്‍ വരിഞ്ഞു മുറുകി....
അവസാനം പറഞ്ഞ വാക്കുകള്‍ കുടെ കേട്ടപ്പോഴെക്കും ചിന്നുവില്‍ നിന്ന് കരച്ചിലിന്‍റെ ആക്കം കുടിയിരുന്നു. അവളുടെ കരച്ചിലിന്‍റെ ശബ്ദം ഉയര്‍ന്നു വന്നു. ചുറ്റും കുടിയവര്‍ അവളെ ദയനീയമായി നോക്കുക മാത്രമേ ചെയ്തുള്ളു.... കണ്ണനും ആ കരച്ചിലില്‍ ഒരു നിമിഷം ഹൃദയം നിലച്ചുപോകുന്ന പോലെ തോന്നി. അവന്‍ അപ്പോഴെക്കും അവരുടെ അടുത്തെത്തിയിരുന്നു.
മറ്റവനിട്ട് കൊടുക്കുന്നതിനും മുമ്പ് ചിന്നുവിനെ സമാധാനിപ്പിക്കാനാണ് അവന് തോന്നിയത്. അവന്‍ നോര്‍ക്ക് നേര്‍ നിന്നിരുന്ന അവരുടെ ഇടയിലേക്ക് ഓടി കയറി. ചിന്നുവിന്‍റെ മുഖത്തിന് നേരയായാണ് കണ്ണന്‍ നിന്നത്....
ചിന്നു.... കണ്ണന്‍ വിളിച്ചു....
കണ്ണന്‍റെ വിളി കേട്ടതോടെ പൊത്തി പിടിച്ചിരുന്ന കൈ മാറ്റി അവള്‍ മുഖമുയര്‍ത്തി നോക്കി.... തന്‍റെ മുന്നില്‍ വിഷമത്തോടെ നില്‍കുന്ന കണ്ണേട്ടന്‍....
കലങ്ങിയിരിക്കുന്ന ചിന്നുവിന്‍റെ മുഖം കണ്ണനില്‍ ദേഷ്യവും സഹാനുഭുതിയും വിഷമവും സൃഷ്ടിച്ചു... കണ്ണുനിരില്‍ കുതിര്‍ന്ന കണ്‍മഷി കണ്ണുനിരിന് ഒപ്പം കവിളിലൂടെ ഒഴുകിയിരുന്നു....
അവന്‍ അവളുടെ ഇരു കവിളിലും പിടിച്ച് കണ്ണുനിര്‍ തുടച്ചു....
പക്ഷേ അപ്പോഴെക്കും കണ്ണന്‍റെ പിറകില്‍ നിന്നിരുന്ന സാധനത്തിന്‍റെ ക്ഷമ നശിച്ചിരുന്നു... അവന്‍ കണ്ണന്‍റെ തലയ്ക്ക് പിറകിലേക്ക് ഒരു കൊട്ട് കൊടുത്ത്
💬 Comments
View all comments