Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]
അവന്‍ പിടിച്ചിരുന്നവന്‍റെ കാലിന്‍റെ സൈഡിലേക്ക് ഒരു ചവിട്ട് വെച്ച് കൊടുത്തു. കാലില്‍ കിട്ടിയ അടിയുടെ ബലത്തില്‍ അവന്‍ മുട്ടുകുത്തിയിരുന്നു പോയി....
കണ്ണന്‍ നിലത്ത് വീണ സ്റ്റെമ്പിന്‍റെ ഒരു അറ്റത്തായി ഒന്ന് ചവിട്ടി. അതിന്‍റെ ബലത്തില്‍ മറ്റെ അറ്റം ഉയര്‍ന്ന് പൊങ്ങി. കണ്ണന്‍ അത് തന്‍റെ കൈകലാക്കി....
നിലത്ത് മുട്ടുകുത്തിയിരുന്നവന്‍റെ കോളറിന് പിടിച്ച് പിടിച്ചുയര്‍ത്തി.... അവന്‍റെ കണ്ണില്‍ ഭയം നിഴലഴിച്ചിരുന്നു. അത് കണ്ണനെ കുടുതല്‍ പൈശചികമായി പ്രവൃത്തിക്കാന്‍ ശക്തി നല്‍കി....
അവന്‍ തന്‍റെ കയ്യിലുള്ള സ്റ്റെമ്പ് മുകളിലെക്ക് എറിഞ്ഞു. അത് ഒരു കറക്കം കഴിഞ്ഞ് തിരികെ അവന്‍റെ കയ്യില്‍ തന്നെ തിരിച്ചു വന്നു.
ഡാ... ചെക്കാ.... ഇതൊക്കെ ഈ വെറുതെ ചോദിച്ചു വാങ്ങിയതാ.... ഇനി ആരാന്‍റെ കാര്യത്തില്‍ ഇടപെടുമ്പോ നിനക്ക് ഈ അനുഭവം ഓര്‍മ്മ വേണം.... കണ്ണന്‍ അവനെ നോക്കി പറഞ്ഞു നിര്‍ത്തി... ഒരു ചെറിയ ഗ്യാപിന് ശേഷം അവന്‍ തുടര്‍ന്നു.
ഈ സാധനം ഞാന്‍ കളിക്കാന്‍ മാത്രം ഉപയോഗിക്കുന്നതാണ്. ഇപ്പോ നീ ഈ അവശ്യത്തിന് കൊണ്ടുവന്ന സ്ഥിതിക്ക്..... നീ തന്നെ ഇതിന്‍റെ രുചിയറിയ്..... കണ്ണന്‍ ഇത്രയും പറഞ്ഞ് സ്റ്റെമ്പിന്‍റെ അറ്റം കൊണ്ട് അവന്‍റെ വയറ്റിലെക്ക് അഞ്ഞ് കുത്തി..... വേദന കൊണ്ട് അവന്‍റെ കണ്ണ് വിടര്‍ന്ന് വന്നു. അവന്‍ അവന്‍റെ ഓടിയാത്ത കൈ വയറ്റിലേക്ക് വെച്ചു. അവന്‍ വയറ്റിലെ വേദന സഹിക്കാതെ വാഴ വെട്ടിയിട്ട പോലെ താഴെ വിണു....
കണ്ണന്‍റെ കലിയടങ്ങിയിട്ടുണ്ടായിരുന്നില്ല.... അവന്‍ വീണുകിടക്കുന്നവനെ സ്റ്റെമ്പ് കൊണ്ട് അഞ്ഞ് തല്ലാന്‍ ഒങ്ങിയതും
കണ്ണേട്ടാ.... പിറകില്‍ നിന്ന് ചിന്നു ഉറക്കെ വിളിച്ചു....
ഏതോ ലോകത്ത് നിന്ന് തിരികെ വന്ന പോലെ
💬 Comments
View all comments