0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

കണ്ണന്‍ അവന്‍റെ മുന്നിലെത്തിയിരുന്നു. ഇനി നീ എനിക്കിട്ട് തന്നതിന്..... ഇന്നാ പിടിച്ചോ..... ഇത്രയും പറഞ്ഞു കണ്ണന്‍ സൈഡിലേക്ക് തിരിഞ്ഞ് ചാടി അവന്‍റെ മുഖത്തേക്ക് കാലുകൊണ്ടൊരു കിക്ക് കൊടുത്തു. അവന്‍ കിട്ടിയ തല്ലു വാങ്ങി അടുത്തുള്ള ഇരുപിടത്തിന്‍റെ താഴെ ഭാഗത്തിലേക്ക് തലയടിച്ച് വിണു.... അവന്‍റെ നെറ്റി പൊട്ടി ചോരയൊലിച്ചിരുന്നു. അവന്‍ ഇരുപിടത്തില്‍ പിടിച്ച് എണിക്കാന്‍ നോക്കി പക്ഷേ കിട്ടിയ കിക്കിന്‍റെയും നെറ്റിയിലെ മുറിവിന്‍റെ ശക്തിയില്‍ തലചുറ്റി അവന്‍ അവിടെ തന്നെ ഇരുന്നുപോയി.... ചുറ്റുമുള്ളവര്‍ കണ്ണന്‍റെ പ്രവൃത്തിയില്‍ ഞെട്ടിതരിച്ചിരിക്കുകയാണ്.... ഡാ..... തല്ലി കൊല്ലടാ ഇവനെ.... താഴെ ഇരിക്കുന്ന മറ്റവന്‍ ജിപ്പിനടുത്തുള്ളവനോട് വിളിച്ചുകൂവി.... ജിപ്പിനടുത്തുള്ളവന്‍ വണ്ടിയില്‍ നിന്ന് ഒരു സ്റ്റെമ്പെടുത്ത് കണ്ണന് നേരെ ഓടി.... കണ്ണന്‍ കൈമുട്ട് വരെ മടക്കിവെച്ച ഷര്‍ട്ടിന്‍റെ കൈ സൈഡ് പിടിച്ച് ഒന്നുടെ വലിച്ച് കയറ്റി, കൈ കെട്ടി അവന് നേരെ നിന്നു. ഓടി വരുന്നവനെ തെല്ലും ഭയമില്ലാതെ ഒന്നു നോക്കി ചിരിച്ചു.... അവന്‍ കണ്ണനടുത്തെത്തിയപ്പോള്‍ സ്റ്റെമ്പ് കണ്ണന് തലയ്ക്ക് ലക്ഷ്യമാക്കി വിശി.... പക്ഷേ കണ്ണന്‍ കുനിഞ്ഞ് നിന്ന് അതില്‍ നിന്ന് ഒഴിഞ്ഞ് മാറി... കണ്ണന്‍ അപ്പോഴെക്കും കെട്ടിവെച്ച കൈകള്‍ സ്വതന്ത്രമാക്കിയിരുന്നു. സ്റ്റെമ്പുമായി വന്നവന്‍ തിരിഞ്ഞ് വീണ്ടും കണ്ണന് നേരെ സ്റ്റെമ്പൊങ്ങി.... കണ്ണന്‍ അത് പ്രതിക്ഷിച്ച മട്ടില്‍ സ്റ്റെമ്പുള്ള അവന്‍റെ കൈയില്‍ കയറി പിടിച്ചു.... പിന്നെ അവന്‍റെ അലര്‍ച്ചയായിരുന്നു അവടെയുള്ളവര്‍ കെട്ടത്.... കണ്ണന്‍ അവന്‍റെ കൈ പിടിച്ച് ശക്തിയില്‍ തിരിച്ചു.... വേദനയില്‍ അവന്‍ വായ തുറന്ന് കരഞ്ഞു.... അവന്‍റെ കയ്യിന്‍റെ എല്ലൊടിയുന്ന ശബ്ദം കണ്ണനില്‍ കൗതുകമുണര്‍ത്തി. അപ്പോഴെക്കും അവന്‍റെ കൈയില്‍ നിന്ന് സ്റ്റെമ്പ് താഴെ വീണിരുന്നു. കണ്ണന്‍

💬 Comments

View all comments