0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

വായിലേക്ക് വലിചെടുത്തു.... രണ്ടു കൈമുഷ്ടികളും വലിഞ്ഞു മുറുകി.... കിട്ടിയത് പോരെടാ ചെറ്റേ.... മറ്റവന്‍ ഇത്രയും പറഞ്ഞ് വീണ്ടും കവിളത്തടിക്കാന്‍ കൈ പൊക്കിയടിച്ചു.... പക്ഷേ ഇതവണ അത് ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് എന്തോ ഒന്ന് തടഞ്ഞിരുന്നു. മദ്യത്തില്‍ മുങ്ങിയ അവന്‍ കണ്ണ് തുറന്ന് നോക്കി.... തന്‍റെ വലതു കൈ തടഞ്ഞു വെച്ചിരിക്കുന്ന വൈഷ്ണവിന്‍റെ ഇടതുകൈയാണ് അവന്‍ കണ്ടത്.... കണ്ണില്‍ തീയെരിയുന്ന കണ്ണന്‍റെ മുഖം.... ദേഷ്യം വിളിച്ചുതുന്ന ചുണ്ടുകള്‍.... പിന്നെ കാത്തിരിക്കാന്‍ ഒന്നും കണ്ണനുണ്ടായിരുന്നില്ല.... കണ്ണന്‍റെ വലത്തെ കൈമുഷ്ടി മറ്റവന്‍റെ വയറ്റില്‍ വന്നിടിച്ചു.... ആ എന്ന ശബ്ദത്തോടെ അവന്‍ കുനിഞ്ഞുപോയി.... പക്ഷേ അപ്പോഴെക്കും കണ്ണന്‍റെ ഇടത്തെ കൈമുഷ്ടി മറ്റവന്‍റെ വലത്തെ കവിളില്‍ ചെന്നിടിച്ചു....
ആ ഇടി ഇത്തിരി ശക്തിയോടെയായിരുന്നു. അവന്‍റെ രണ്ടു മുന്ന് പല്ലുകള്‍ ഇളക്കി പറഞ്ഞുപൊന്നു. വായില്‍ നിന്ന് ചോര പുറത്തേക്ക് ഒലിച്ചു.... ഇത് ഇവളെ കരയിച്ചിതിന്.... കണ്ണന്‍ രൗദ്രഭാവത്തില്‍ പറഞ്ഞു.... നിമിഷനേരം കൊണ്ട് ചുറ്റും നിന്നവരും ചിന്നുവും അദ്ധാളിച്ചു നിന്നു.... പ്രതിക്ഷിക്കാത്ത ഒന്ന് സംഭവിച്ചതിന്‍റെ അതിശയത്തിലായിരുന്നു എല്ലാവരും.... കണ്ണന് ഇനി ഒന്നും നോക്കാനുണ്ടായിരുന്നില്ല... അവന്‍ നെരേ ചാടി അവന്‍റെ നെഞ്ചില്‍ ചാവിട്ടി.... മറ്റവന്‍ പത്ത് മിറ്റര്‍ പിറകിലേക്ക് തെറിഞ്ഞു പോയി... ഇത് അച്ഛന്‍റെ പ്രായമുള്ള ഈ മനുഷ്യനെ പിടിച്ച് തള്ളിയതിന്.... കുമരേട്ടനെ ചുണ്ടി കണ്ണന്‍ അവനോട് പറഞ്ഞു.... അവന്‍ ഓരോ കണക്കുകള്‍ തീര്‍ക്കുകയായിരുന്നു.... കണ്ണന്‍ നേരത്തെ വായില്‍ വലിച്ച് കയറ്റിയ ചോര പുറത്തേക്ക് തുപ്പി. പിന്നെ മറ്റവന്‍റെ നേരെ നടന്നടുത്തു. കിട്ടിയ അടിയുടെ വേദന മാറും മുമ്പേ മറ്റവന്‍ അടുത്തതിനായി ചാടി എണിറ്റിരുന്നു. അവന്‍ എണിറ്റ് നിന്നപ്പോഴെക്കും

💬 Comments

View all comments