0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

പുഷ്ടിപ്പെട്ടിരിക്കുന്നു. കഴിഞ്ഞുപോയ നാലുകൊല്ലം അവളില്‍ നല്ല മാറ്റം വരുത്തിയിരുന്നു.... കൈയിലുള്ള അക്കൗണ്ട് ഫയലുകള്‍ നോക്കി വെരിഫൈ ചൊയ്യുകയായിരുന്നു അവള്‍. അപ്പോഴാണ് തന്‍റെ സൈലന്‍റായ ഫോണില്‍ വെളിച്ചം കാണുന്നത്.... അവള്‍ ഒന്ന് ശ്രദ്ധ മാറ്റി മേശ മുകളിലെ ഫോണ്‍ കൈയിലെടുത്തു. അച്ഛന്‍ സ്ക്രിനില്‍ തെളിഞ്ഞു.... വാട്സപ്പ് കോളാണ്.... സാധാരണ അതാണ് പതിവ്.... പക്ഷേ ഈ നേരത്ത് ഇങ്ങനെയൊരു കോള്‍ പതിവില്ലാത്തതാണ്.... ചിന്നു കൈയിലുള്ള ഫയല്‍ മേശ പുറത്ത് വെച്ച് ഫോണ്‍ അറ്റന്‍ഡ് ചെയ്തു... എന്താ അച്ഛാ.... ഈ നേരത്ത്.... ചിന്നു ചോദിച്ചു.... മോളെ..... അത്... അമ്മയ്ക്ക് ചെറിയ നെഞ്ച് വേദന....
അയ്യോ.... ചിന്നു ചെയറില്‍ നിന്ന് അറിയാതെ എണിറ്റു.... മോളേ.... കുഴപ്പമൊന്നുമില്ല.... അമ്മയ്ക്ക് നിന്നെയൊന്ന് കാണണമെന്ന്.... അച്ഛന്‍ പറഞ്ഞു.... അത്.... അച്ഛാ.... ഇപ്പോ ഞാനെങ്ങനെ..... ചിന്നു എന്തുപറയണമെന്നറിയാതെ നിന്നു.... മോളെങ്ങനെലും വാ.... അത്യാവശ്യകാര്യമല്ലേ.... ഞാന്‍ മാനേജരോട് ചോദിച്ചുനോക്കട്ടെ..... ഞാന്‍ തിരുമാനമായിട്ട് വിളിക്കാമച്ചാ.. ചിന്നു പറഞ്ഞു... പിന്നെ ഫോണ്‍ കട്ടാക്കി.... എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ.... അപ്പോഴെക്കും അവിടെ അവളുടെ അടുത്ത കുട്ടുകാരിയായ മായ അവളുടെ മേശക്കടുത്തേക്ക് നടന്നു വന്നത്.... ചിന്നു എന്തുപറ്റി..... മായ ചോദിച്ചു.... മായേച്ചി.... അമ്മയ്ക്ക്.... നെഞ്ച് വേദനയാണേന്ന്..... എന്നെ കാണണമെന്ന്..... ചിന്നു കരച്ചിലിന്‍റെ വക്കില്‍ നിന്ന് പറഞ്ഞൊപ്പിച്ചു.... അയ്യോ.... ഇനിയെന്ത് ചെയ്യും.... മായേച്ചി അവളുടെ തോളില്‍ കൈ വെച്ചുകൊണ്ട് ചോദിച്ചു..... എനിക്കറിയില്ല ചേച്ചി.... ഇപ്പോ ഇങ്ങനെയൊരവസ്ഥയില്‍ ലീവ് കിട്ടുമോ ആവോ..... നീയെന്തായാലും മാനേജരോട് ചോദിച്ച് നോക്ക്..... മായേച്ചി പറഞ്ഞു.... ചിന്നു സമയം കളയാതെ മാനേജരുടെ റൂമിലേക്ക് ചെന്നു. മേയ് ഐ കം ഇന്‍ സര്‍.... ചിന്നു വാതിലില്‍

💬 Comments

View all comments