Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
മാറ്റിയെന്ന് പറഞ്ഞിരുന്നു. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് അടുത്ത ഡേറ്റ് വന്നത്.... അത്രയും ദിവസം കരയാന്‍ മാത്രമായിരുന്നു ഞാന്‍ ജീവിച്ചത്.... അതിനിടയില്‍ അമ്മയുടെ പ്ലസ്റ്റര്‍ വെട്ടി... അതോടെ വീട്ടില്‍ എനിക്ക് വേറെ പണിയൊന്നുമില്ലതെയായി. എന്‍റെ വിഷമം കണ്ടത് കൊണ്ടാവും അമ്മ ഒന്നും ചോദിച്ചില്ല.....
കൗണ്‍സിലിംഗിന്‍റെ അന്ന് ഞാന്‍ നേരത്തെ കുടുംബകോടതിയിലെത്തി. അഡ്വേ. അതിര നന്ദന്‍ അവരായിരുന്നു കൗണ്‍സിലിംഗ് ചെയ്യുന്നത്...ഞാന്‍ അവരുടെ മേശയുടെ മുന്നിലുള്ള രണ്ടു കസേരകളില്‍ ഒന്നില്‍ ഇരുന്നു. അവര്‍ കുറച്ച് നേരം കാത്തിരിക്കാന്‍ പറഞ്ഞു.... പുറത്ത് അന്തരീക്ഷം ഇരുണ്ടു കൂടിയിരുന്നു. രാവിലെ പത്തു മണിക്കും വൈകിട്ട് ആറുമണിയായ പോലെ....
മേഡം പുറത്ത് നിന്ന് കണ്ണേട്ടന്‍റെ ശബ്ദം കേട്ടു.... തല കുനിച്ച് ഇരുന്നിരുന്ന ഞാന്‍ വാതിലിലേക്ക് നോക്കി....
ഹാ... വൈഷ്ണവ്.... വരു.... ഇരിക്കു.... കണ്ണേട്ടന്‍ കയറി വരുന്നത് ഞാന്‍ നോക്കി.... ഇത്തിരി എന്തിവലിച്ച് പാടുപെട്ടാണ് നടന്നു വന്നിരുന്നത്... വലതുകൈയിന്‍റെ മുട്ടിന് കിഴെ ഒരു വെള്ള കെട്ടുണ്ടായിരുന്നു.... ഒരു നിമിഷം എന്തായിതോന്ന് അറിയാതെ ഞാന്‍ കണ്ണേട്ടനെ നോക്കി.... മുഖത്ത് നിരാശ ഭാവം മാത്രം.... കണ്ണേട്ടന്‍ എന്നെ നോക്കിയതെ ഇല്ല....
എന്തിവലിച്ച് കണ്ണേട്ടന്‍ എന്‍റെയടുത്ത് വന്നിരുന്നു....
അക്ഡന്‍റായിരുന്നു അല്ലേ.... തന്‍റെ അഡ്വേക്കേറ്റ് പറഞ്ഞിരുന്നു.... ഡേറ്റ് മാറ്റി തരാന്‍ വന്നപ്പോ.... അതിര മാം കണ്ണേട്ടനോട് പറഞ്ഞു....
അതേ മാം.... ഒരു ഓപ്പറേഷനുണ്ടായിരുന്നു.... കണ്ണേട്ടന്‍ പറഞ്ഞു....
ഈശ്വരാ.... ഒരു നിമിഷം മനസ് മന്ത്രിച്ചു.... എന്തു പറ്റിയെന്നറിയാതെ ഞാന്‍ കണ്ണേട്ടന്‍റെ മുഖത്തേക്ക് നോക്കി.... കൈയിലെ മുറിവില്‍ ചോര പറ്റി ചുവന്നിരുന്നു.... തന്‍റെ മനസിനെ പോലെ ഒരു മിന്നല്‍ ആകാശത്ത് നിന്ന് താഴെക്ക് വന്നു... കുടെ കുറച്ച്
💬 Comments
View all comments