0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

ജോഗിങിന് പാര്‍ക്കിലേക്ക് പോയത്. ഇന്നെന്തായും കണ്ണേട്ടനെ കണ്ട് സംസാരിക്കാനാവും എന്ന ഉറപ്പില്‍ അവള്‍ പാര്‍ക്കിലെത്തി. കുറച്ച് ക്രിക്കറ്റ് പ്രാന്തന്‍മാര്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ അവളുടെ കണ്ണേട്ടന്‍ ഉണ്ടായിരുന്നില്ല.... അവള്‍ താന്‍ ഇന്നലെ ഇരുന്ന ഇരിപ്പിടത്തില്‍ നിന്ന് മാറി മാറ്റൊരു ഇരിപ്പിടത്തില്‍ ക്ഷമയോടെ കണ്ണേട്ടനെ കാത്തിരുന്നു. എന്നാല്‍ നിരാശയായിരുന്നു അന്ന് അവള്‍ക്കുണ്ടായത്. കഴിഞ്ഞ ദിവസം പറഞ്ഞ പോലെ അവളുടെ വഴിയില്‍ വിലങ്ങാവതിരിക്കാന്‍ കണ്ണന്‍ ക്രിക്കറ്റ് കളിക്കാന്‍ എത്തിയില്ല.... നിരാശയോടെ അവള്‍ തിരിച്ച് പോന്നു. പക്ഷേ അവള്‍ക്ക് കണ്ണനോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇനിയെന്തെന്ന് അവള്‍ ആലോചിച്ചു.... ഇനി അവള്‍ക്ക് കണ്ണേട്ടനെ കാണാന്‍ കഴിയുമെന്ന് വിശ്വാസമുള്ള അവള്‍ അറിയാവുന്ന രണ്ടു സ്ഥലങ്ങളിലാണ്. ഒന്ന് വൈഷ്ണവത്തിലും മറ്റൊന്ന് അച്ഛന്‍റെ കമ്പനിയിലും.... വൈഷ്ണവത്തിലേക്ക് പോകുന്നുള്ള ധൈര്യം അവള്‍ക്കുണ്ടായിരുന്നില്ല.... കാരണം ആ അമ്മയുടെ മുന്നില്‍ എന്തു പറഞ്ഞ് ചെല്ലുമെന്ന് ഒരു പിടിയുമില്ല.
അന്ന് രാവിലെ ലക്ഷ്മിയ്ക്കുള്ള ഭക്ഷണവും മരുന്നും കൊടുത്ത് തന്‍റെ കാര്യങ്ങളെല്ലാം കഴിഞ്ഞ് ചിന്നു കണ്ണന്‍റെ അച്ഛന്‍റെ കമ്പനിയായ ജി.കെ ഗ്രുപ്പിലേക്ക് വെച്ചു പിടിച്ചു. കണ്ണേട്ടന്‍റെ അച്ഛനോട് എന്തുപറയുമെന്നുമറിയില്ല പക്ഷേ കണ്ണേട്ടനെ കാണാണം എല്ലാം അറിയണമെന്നുള്ള ലക്ഷ്യത്തില്‍ നിന്ന് പിന്‍തിരിയാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. ഇതുവരെ ഉള്ളിലേക്ക് കയറിയിട്ടില്ലങ്കിലും കറുപ്പും ചുവപ്പും നിറത്തില്‍ പേരേഴുതിയ ആ കമ്പനി ഓഫിസ് പല വട്ടം കണ്ടിട്ടുണ്ട്.... അവള്‍ ഒരു ഓട്ടോ വിളിച്ച് അങ്ങോട്ട് പോയി.... നാടാകെ വികസിച്ചതുപോലെ അവിടെ മറ്റൊരു മാറ്റം കുടെ അവളറിഞ്ഞു. ആ കെട്ടിടത്തില്‍ പഴയ ഓഫിസിന് പകരം ഇപ്പോഴൊരു ബാങ്കാണ് പ്രവര്‍ത്തിക്കുന്നത്. ചുറ്റുമുള്ള കെട്ടിടങ്ങളില്ലെല്ലാം പരതിയെങ്കിലും അവള്‍ അന്വേഷിച്ച് വന്ന ഓഫിസ് മാത്രം അവള്‍ക്ക്

💬 Comments

View all comments