Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
കാണാന്‍ സാധിച്ചില്ല.
ചിന്നുവിനാണെങ്കില്‍ ആ ഓഫിസല്ലാതെ മറ്റൊരു ഓഫിസിനെ പറ്റിയോ ഓഫിസ് മാറുന്നതിനെ പറ്റി പറഞ്ഞതോ അറിയില്ല.... പുതിയ ഓഫിസ് എവിടെയാണെന്ന് അറിയാന്‍ എന്താ വഴിയെന്ന് ആ റോഡ് സൈഡില്‍ നിന്ന് ആലോചിച്ചപ്പോഴാണ് അടുത്തുള്ള പെട്ടി പിഡിക അവള്‍ ശ്രദ്ധിച്ചത്....
കാദറിക്കന്‍റെ പെട്ടികട.... അല്‍പം പഴക്കം തൊന്നിക്കുന്ന പെട്ടിപിഡിക. അതിനുള്ളില്‍ അമ്പതു വയസിന് മുകളില്‍ പ്രായമുള്ള ഒരാള്‍ പത്രം വായിക്കുന്നുണ്ട്. വെള്ളയും വെള്ളയും ഇട്ടാ അദ്ദേഹത്തിന്‍റെ തലയില്‍ ഒരു വെള്ള വട്ട തൊപ്പിയും നെറ്റിയില്‍ നിസ്കാരതഴമ്പുമുണ്ട്. അയാളുടെ തലമുടിയും താടിയുമെല്ലാം വെള്ളുത്തിട്ടുണ്ട്....പിഡികയുടെ കാലില്‍ തുക്കിയിട്ടിരിക്കുന്ന റെഡിയോയില്‍ നിന്ന് പാട്ടുകള്‍ ഉയരുന്നുണ്ട്.....
ചിന്നു അയാളുടെ കടയിലേക്ക് ചെന്നു. കടയിലേക്ക് വരുന്ന പെണ്‍കുട്ടിയെ പേപ്പറില്‍ നിന്ന് കണ്ണെടുത്ത് നോക്കി. പിന്നെ പത്രം അവിടെ മടക്കി വെച്ച് വന്ന ആളോട് ചോദിച്ചു....
ന്താ മോളെ വേണ്ടത്..... അദ്ദേഹം ചിരിയോടെ ചോദിച്ചു....
ഇക്കാ.... ഒരു സര്‍ബത്ത്..... ചിന്നു മറുപടി നല്‍കി.... രാവിലെത്തെ ചുടില്‍ എന്തെലും തണുത്തത് കഴിക്കാന്‍ അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ ഈ അവസരം അതിനുകുടെ അവളെ സജ്ജമാക്കി....
ഇപ്പോ തരാ.... ഇങ്ങള് അബടെ ഇരിക്കി.... പിഡികയ്ക്ക് മുന്നില്‍ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക് സ്റ്റൂള്‍ ചുണ്ടി അയാള്‍ പറഞ്ഞു.. ചിന്നു അവിടെ പോയി ഇരുന്നു. കൈയടക്കം വന്ന ആളെ പോലെ ആ കടക്കാരന്‍ പെട്ടെന്ന് തന്നെ സര്‍ബത്ത് റെഡിയാക്കി കൊടുത്തു.... ചിന്നു ഒറ്റയടിക്ക് കുടിച്ച് തീര്‍ക്കുകയും ചെയ്തു..... എണിറ്റ് ഗ്ലാസ് പിഡികയുടെ തിണ്ണമേല്‍ വെച്ചു....
കടി വല്ലതും വേണോ മോളേ.... ഇക്ക ചോദിച്ചു....
വേണ്ട ഇക്ക.... ഇപ്പോ എത്രയായി....
അത് പത്ത് രൂപ
💬 Comments
View all comments