Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
മോളെ..... ഇക്ക കുലി പറഞ്ഞു....
ചിന്നു ഹാന്‍ബാഗില്‍ നിന്ന് പത്ത് രൂപയുടെ നോട്ടെടുത്ത് കൊടുത്തു.... അയാള്‍ സന്തോഷത്തോടെ അത് വാങ്ങി അയാളുടെ പൈസപെട്ടിയില്‍ ഇട്ടു.
ഇക്ക.... ഇവിടെ ജി.കെ ഗ്രുപ്പിന്‍റെ ഓഫിസുണ്ടായിരുന്നില്ലേ... അത് എങ്ങോട്ടാ മാറ്റിയത്.... ചിന്നു ചോദിച്ചു....
ഓ.... അതോ.... ഓല് ബിസിനസ്സ് ഒക്കെ പൂട്ടിപോയല്ലോ മോളെ.... ഇക്ക മറുപടി നല്‍കി.....
പൂട്ടി പോയോ..... എന്തു പറ്റി..... ചിന്നു ചോദിച്ചു....
മോള് ഇവിടെ അടുത്ത ഉള്ള ആളാല്ല ലെ...
ഇക്കാ ഞാന്‍ കുറച്ച് നാള് ഗള്‍ഫിലായിരുന്നു... എന്താ അവര് പൂട്ടി പോവാന്‍ കാരണം.... ചിന്നു സംശയം തീര്‍ത്ത് പഴയ ചോദ്യം ചോദിച്ചു....
അത് മോളെ..... അതിന്‍റെ മുതലാളി ഗോപകുമാര്‍ സാറും മൂപ്പരെ ബിവിയും ഒരു അക്സെന്‍റില്‍ മരിച്ചു... അതോടെ അവര് ആ ബിസിനസ് നിര്‍ത്തി.....
കേട്ട വാര്‍ത്ത വിശ്വസിക്കനാവതെ ചിന്നു നിന്ന് തരിച്ചു.... ഒരു മിന്നല്‍ പിണര്‍പ്പ് വന്നടിച്ച പോലെ അവള്‍ക്ക് തോന്നി. അവള്‍ ഒരിക്കലും പ്രതിക്ഷിക്കാത്ത ഒരു വാര്‍ത്തയായിരുന്നു അത്.....
മരിച്ചോ.... എപ്പോ..... അറിയാതെ ചിന്നുവില്‍ നിന്ന് ചോദ്യം ഉയര്‍ന്നു....
അതിപ്പോ.... രണ്ടുകൊല്ലമാവാറായിണ്ടാവും.... അതോടെ മൂപ്പരെ പയ്യന്‍ വന്ന് ബിസിനസ് നിര്‍ത്തിപോയി....
ചിന്നുവിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല.... അവള്‍ തരിപ്പ് മാറാതെ അങ്ങനെ തന്നെ നിന്നു....
നല്ല മനുഷ്യനായിരുന്നു ഗോപകുമാര്‍ സാര്‍.... എന്താ ചെയ്യാ.... പടച്ചോന്‍ നല്ല ആളുകളെ നേരത്തെ വിളിക്കുമെന്നല്ലേ.... അത് കഴിഞ്ഞ് വേറെ ഒരു ഒഫിസ് ഇവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ കൊല്ലമാണ് ആ ഹോട്ടലിന്‍റെ മുകളില്‍ ഉണ്ടായിരുന്ന ഈ ബാങ്ക് ഇങ്ങോട്ട് മാറ്റിയത്.... എന്താ മോളെ ആ കാര്യം ചോദിച്ചത്.... ഇക്ക കാര്യങ്ങളെല്ലാം പറഞ്ഞു....
💬 Comments
View all comments