Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
എന്തോക്കെയോ കേട്ടത് പോലെ നില്‍ക്കാനെ ചിന്നുവിന് സാധിച്ചിരുന്നുള്ളു. അവള്‍ എന്ത് പറയണമെന്നറിയാതെ നിന്നു. അവസാനത്തെ ചോദ്യം മാത്രമാണ് പിന്നെ അവള്‍ ശരിക്ക് കേട്ടത്....
ഒന്നുമില്ല ഇക്ക.... ഞാന്‍ പോട്ടെ.... ചിന്നു യാത്ര പറഞ്ഞ് അവിടെ നിന്ന് തിരിച്ച് നടന്നു. ചുറ്റും നടക്കുന്നതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെലും ഒന്നും അറിയുന്നില്ല.... മനസിപ്പോഴും കേട്ട കാര്യം വിശ്വാസമാകാന്‍ പാടുപെടുകയായിരുന്നു.... അവള്‍ ആ ബാങ്ക് ഓഫിസിലേക്ക് നോക്കി നിന്നു.
ഒരു ബസ് അടുത്ത് ഹോണടിച്ച് നിന്നു. പലരും ഇറങ്ങി പലരും കയറി... എല്ലാം എതോ ലോകത്തിലെന്ന പോലെ അവള്‍ അറിഞ്ഞു.... മനസില്‍ ഇപ്പോഴും പഴയ ജി. കെ ഗ്രുപ്പിന്‍റെ ബോര്‍ഡും ചിരിക്കുന്ന ഗോപകുമാറും വിലാസിനിയുമാണ്....
ചിന്നു.... പിറകില്‍ നിന്ന് ഒരു കൈ തന്‍റെ തോളില്‍ വന്ന് പിടിച്ചു.... എതോ ലോകത്തായിരുന്ന ചിന്നു പെട്ടെന്ന് ഞെട്ടിതിരിഞ്ഞ് പോയി.... മുന്നില്‍ രണ്ടുകൊല്ലം മുമ്പ് കണ്ട ഒരു മുഖം....
രമ്യ.... ചിന്നുവിന്‍റെ ചുണ്ടുകള്‍ ശബ്ദിച്ചു.... ചിന്നു രമ്യയെ സ്ഥലകാലബോധം നോക്കാതെ കെട്ടിപിടിച്ചു.... അത്രയും നേരത്തെ സങ്കടം ഇതോടെ കരച്ചിലായി പുറത്തേക്ക് വന്നു.
വീട് പെണ്ണേ.... നാടുകാര്‍ നോക്കുന്നു.... രമ്യ അവളെ പിടിച്ച് മാറ്റികൊണ്ട് പറഞ്ഞു....
നനഞ്ഞ കണ്ണുകളോടെ ചിന്നു രമ്യയേ നോക്കി....
മതി കരഞ്ഞത്.... നാടും വീടും വിട്ട് പുറത്തേക്ക് പോയപ്പോ ഞങ്ങളെടോന്നും പറഞ്ഞില്ലലോ.... പോട്ടെ അവിടെയെത്തിയിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ലലോ.... രമ്യ പരിഭവം പറയാന്‍ തുടങ്ങി....
എടീ.... അത് അന്നത്തെ സഹചര്യത്തില്‍ ഇവിടെ നില്‍ക്കാന്‍ തോന്നിയില്ലേടീ.... അതാ ഞാന്‍..... ചിന്നു നിറഞ്ഞ കണ്ണുകള്‍ തുടച്ച് പറഞ്ഞു...
മതി.... ഇനി അത് പറഞ്ഞ് കരയാന്‍
💬 Comments
View all comments