Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
നിക്കണ്ട.....
അല്ലാ.... നീയെന്താ ഇവിടെ..... ചിന്നു ചോദിച്ചു.....
ഹാ.... ടീ.... ഞാന്‍ ഈ ബാങ്കിലെ ജോലി ചെയ്യുന്നേ.... ഇന്ന് ഇത്തിരി ലേറ്റായി.... ചാടിപിടിച്ച് വന്നപ്പോ ദേ അന്തംവിട്ട് നില്‍ക്കുന്നു നീ.... രമ്യ ചിരിയോടെ പറഞ്ഞു....
ശ്ശോ.... ഇനി എന്ത് ചെയ്യും.... നിന്നോട് എനിക്ക് കുറച്ച് കാര്യം പറയാനുണ്ട്.... ചിന്നു പറഞ്ഞു.....
ഇന്ന് നടക്കില്ല മോളെ.... ഇപ്പോഴെ ലേറ്റാണ്..... നീ നിന്‍റെ പുതിയ നമ്പര്‍ താ.... ഞാന്‍ വിളിക്കാം.... രമ്യ തന്‍റെ ഫോണ്‍ കാണിച്ച് പറഞ്ഞു....
ചിന്നു അവളുടെ പുതിയ നമ്പര്‍ കൊടുത്തു. രമ്യ അത് ഡയല്‍ ചെയ്ത് ചിന്നുവിന് ഒരു മിസ് കോള്‍ കൊടുത്തു.... ഒന്നുടെ കെട്ടിപിടിച്ച് രണ്ടുപേരും പിരിഞ്ഞു....
പഴയ കുട്ടുകാരിയെ കണ്ടതിന്‍റെ സന്തോഷത്തേക്കാള്‍ ചിന്നുവിനെ തന്നെ മോളെ പോലെ കണ്ട ഒരു അച്ഛന്‍റെയും അമ്മയുടെയും പ്രതിക്ഷിക്കാതെയുള്ള വിയോഗമായിരുന്നു.
എന്നാലും കണ്ണേട്ടന്‍റെ അമ്മയും അച്ഛനും എന്തെ അന്ന് എന്നെ വിളിച്ചില്ല എന്ന് ഞാന്‍ ആലോചിച്ചിരുന്നു. പക്ഷേ ഇങ്ങനെയാവും എന്ന് ഞാന്‍ ചിന്തിച്ചില്ല.... ആരും പറഞ്ഞതുമില്ല....
സ്വന്തമെന്നും എന്നും കുടെയുണ്ടാവും എന്നും കരുതിയ പലതും ആ ഇരുപ്പിടത്തില്‍ നിന്നാണ് കൈ വിട്ടു പോയാതെന്ന് കണ്ണേട്ടന്‍ ഇന്നലെ അവളോട് പറഞ്ഞതിന്‍റെ പോരുള്‍ അവള്‍ക്ക് ഇപ്പോഴാണ് ശരിക്കും മനസിലായത്....
ഇന്ന് കണ്ണേട്ടന്‍റെയൊപ്പം ആരുമില്ല.... അച്ഛന്‍, അമ്മ, ഭാര്യ.... ഇനി കണ്ണേട്ടന്‍ വേറെ വിവാഹം കഴിച്ചു കാണുമോ.... ചോദിക്കാന്‍ മറന്ന ഒരു കാര്യം അവള്‍ ഓര്‍ത്തെടുത്തു. ഇന്നലത്തെ വാക്കുകളിലൊന്നും അങ്ങിനെയൊരു കാര്യം വന്നിട്ടില്ല....
ചിന്നുവിന് ഓരോ കാര്യങ്ങള്‍ ചിന്തിച്ചിട്ട് തല പൊട്ടി തെറിക്കുന്ന പോലെ തോന്നി പോയി.... അവള്‍ പിന്നെ അവിടെ
💬 Comments
View all comments