0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

ചുറ്റിതിരിയാതെ വേഗം ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി.... രാവിലെ ഇറങ്ങിയ ശേഖരന്‍ ഇതുവരെ എത്തിയിട്ടില്ല.... അല്ല വന്നാലും ചിന്നു അധികം മിണ്ടാന്‍ പോകാറൊന്നുമില്ല.... ഇപ്പോഴും മനസില്‍ ഒരു ഭയമാണ്.... വിട്ടിലെത്തി ചിന്നു മുഖം ഒന്ന് കഴുകി.... ഇല്ലെങ്കില്‍ ലക്ഷ്മി ചോദിച്ചറിയും... അവള്‍ ലക്ഷ്മിയുടെ റൂമിലേക്ക് ഓടി കയറി. അവടെ കണ്ണും തുറന്ന് കിടക്കുന്ന അമ്മയുടെ സൈഡില്‍ ചാടി കയറി അമ്മയെ കെട്ടിപിടിച്ച് കിടന്നു. ലക്ഷ്മിയും അതിനെ സ്വാഗതം ചെയ്ത് കെട്ടിപിടിച്ചു. ഇനി ദിവസങ്ങള്‍ കുടിയെ ബാക്കിയുള്ളു. അതു കഴിഞ്ഞ വീണ്ടും രണ്ടാളും പിരിഞ്ഞ് പോകും.... എത്രനേരം അങ്ങിനെ കെട്ടിപിടിച്ച് കിടന്നു എന്ന് നിശ്ചയമില്ല.... വളര്‍ന്ന് വലുതായാലും അമ്മയുടെ ചുടും പറ്റി കിടക്കാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. മനസില്‍ മറ്റൊരമ്മയുടെ വിയോഗത്തിന്‍റെ സങ്കടം നീറി വരുന്നുണ്ട്.... ഇനി തന്നെ സ്നേഹിക്കാന്‍ ഈ അമ്മ മാത്രമേ ഉള്ളു.... കണ്ണേട്ടന് സ്നേഹം ഉണ്ടോ ഇല്ലേ എന്ന് അറിയുക പോലുമില്ല.... എന്താ ചിന്നു.... ഇന്നൊരു സ്നേഹം കൂടുതല്‍..... കുറച്ച് നേരത്തിന് ശേഷം ലക്ഷ്മി ചോദിച്ചു.... അത്.... ഇനി കുറച്ചു ദിവസമല്ലേ അമ്മയുടെ കുടെയുള്ളു.... അപ്പോ ഒരു കൊതി.... ചിന്നു പറഞ്ഞൊപ്പിച്ചു.... മ്.... അതല്ലലോ.... വെറെ എന്തോ ഉണ്ടോ.... പറ.... ലക്ഷ്മി ചോദിച്ചു. അത്..... ചിന്നു പറയാന്‍ കഴിയാതെ നിന്നു. അപ്പോ ഉണ്ട്.... പറ.... എന്തായാലും.... ലക്ഷ്മി നിര്‍ബന്ധിച്ചു.... അത്.... കണ്ണേട്ടന്‍റെ അച്ഛനും അമ്മയും..... ചിന്നു പറഞ്ഞു നിര്‍ത്തി.... ഹാ.... അത് ഞാനും അറിഞ്ഞിരുന്നു..... പാവം അവന്‍ ഇപ്പോ ഒറ്റയ്ക്കായ്.... ഒരു നെടുവിര്‍പ്പിന് ശേഷം ലക്ഷ്മി പറഞ്ഞു.... അമ്മേ.... ഒരു പക്ഷേ ഞാന്‍

💬 Comments

View all comments