Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
പോയത് കൊണ്ടാണോ കണ്ണേട്ടന് എല്ലാ നഷ്ടവും ആരംഭിച്ചത്.... ചിന്നു ചോദിച്ചു....
ചിലപ്പോള്‍ ആവും.... പക്ഷേ... ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല.... മോള് ഇനി അത് ആലോചിച്ച് വിഷമിക്കണ്ട.... ലക്ഷ്മി ചിന്നുവിന്‍റെ തലയില്‍ തലോടി പറഞ്ഞു....
ഉം..... ചിന്നു ഒന്ന് മുളിയ ശേഷം അമ്മയേ കുടുതല്‍ അടുപ്പിച്ചു കിടന്നു....
മതി പെണ്ണേ ഇറുക്കിയത്.... എണിറ്റേ.... നേരം ഉച്ചയായി. ഭക്ഷണത്തിന്‍റെ കാര്യം നോക്ക്.....
അത് കേട്ടതോടെ ചിന്നു കട്ടിലില്‍ നിന്ന് എണിറ്റു. പിന്നെ ഉച്ചയ്ക്കിലേക്കുള്ള ഭക്ഷണവും മരുന്നും ചെറിയ മയക്കവുമായി സമയം പോയി... രാത്രി എഴുമണിയായപ്പോള്‍ രമ്യ വിളിച്ചു.... രണ്ടുവര്‍ഷത്തെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു.
രമ്യ ഡിഗ്രി കഴിഞ്ഞപ്പോ ബാങ്ക് കോച്ചിംഗിന് പോയി ഒരു കൊല്ലം കൊണ്ട് ബാങ്കില്‍ കയറി. പിന്നെ ഇപ്പോഴാത്തെ ബ്രാഞ്ചിലേക്ക് ട്രാന്‍ഫര്‍ വാങ്ങി വന്നു. ഇവിടെ വെച്ച് മാനേജറുമായി ചെറിയ പ്രണയവും അത് കല്യാണം വരെയും എത്തി. നിശ്ചയം കഴിഞ്ഞു ഇനി വരുന്ന ഓണം വെക്കേഷനില്‍ കല്യാണം....
പിറ്റേ ദിവസങ്ങളിലും പതിവുപോലെ ചിന്നു ജോഗിംങിന് പാര്‍ക്കില്‍ പോവുമെങ്കിലും കണ്ണനെ കാണാന്‍ സാധിച്ചില്ല. രണ്ടു ദിനങ്ങള്‍ കുടെ കൊഴിഞ്ഞുപോയെങ്കിലും കണ്ണനെ കാണാനുമായി അവള്‍ക്ക് അടുക്കാനുള്ള ഒരു വഴിയും ഉണ്ടായില്ല.... മനസ് ദിനം കുടും തോറും വേദനാജനകമായി തുടങ്ങി.
ചിന്നു വേറെ വഴിയില്ലത്തത് കൊണ്ട് വൈഷ്ണവത്തിലേക്ക് ചെല്ലാന്‍ നിര്‍ബന്ധിതയായി. അവിടെ അമ്മയും അച്ഛനുമില്ല.... കണ്ണനേട്ടനെ കാണാനും ചിലപ്പോഴെ പറ്റു... എന്നാലും ചെന്നു നോക്കാതിരിക്കാന്‍ പോവാന്‍ തിരുമാനിച്ചു.
അവള്‍ ഓട്ടോ വിളിച്ച് വൈഷ്ണവത്തിലെത്തി. പക്ഷേ ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് ചെന്ന ചിന്നു ഒരു നിമിഷം പകച്ച് നിന്നുപോയി.... രണ്ടുകൊല്ലം
💬 Comments
View all comments