Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
മുമ്പ് താന്‍ പോകുമ്പോഴുള്ള വൈഷ്ണവം ആയിരുന്നില്ല അവിടെ....
അന്ന് ശോഭയോടെ നിന്നിരുന്ന വൈഷ്ണവം ഇന്ന് ഒരു പ്രേതനിലയം പോലെ ആയിരുന്നു. ചുമരുകളിലേ ചായങ്ങളെല്ലാം പൊടിയടിച്ച് നിറം മങ്ങിയിരുന്നു. പൂമുഖത്തായി പോളിഷ് ചെയ്ത മരകഷ്ണത്തില്‍ വൈഷ്ണവം എന്ന് കൊത്തി വെച്ചിരിക്കുന്നത് ചിതലരിച്ച് തുടങ്ങിയിരുന്നു. റോഡില്‍ നിന്ന് മുറ്റം വരെ ഇരുക്കിയ തിണ്ടുകളിലെ പൂച്ചെടികളെല്ലാം വാടിപോയിരുന്നു. സദാ പുക്കളാല്‍ നിറഞ്ഞിരുന്ന പൂന്തോട്ടം പലതരം വള്ളികള്‍ കൊണ്ട് കാടുപിടിച്ച് കിടക്കുകയായിരുന്നു. അടുക്കള കഴിഞ്ഞാല്‍ വിലസിനിയമ്മയ്ക്ക് എറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു ആ പൂന്തോട്ടം. പക്ഷേ ഇന്നത്തെ അവസ്ഥ വെച്ച് അവിടെ ഒരു പുന്തോട്ടമുണ്ടായിരുനെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പോലെയാണ്. വീടിന്‍റെ മുറ്റത്തും പുല്ലുകള്‍ മുളച്ചിരുന്നു. കരിയിലകള്‍ നിറഞ്ഞ് കിടക്കുകയായിരുന്നു. വീടിന്‍റെ വലതു ഭാഗത്തുള്ള മാവിന്‍റെ ഒരു വലിയ ചില്ല താഴേക്ക് വീണിട്ടുണ്ട്.... അതിന്‍റെ കിടത്തം കണ്ടിട്ട് വീണിട്ട് ഒരുപാട് ദിവസമായത് പോലെയുണ്ട്....
തന്‍റെ ജീവിതത്തില്‍ എറ്റവും സുന്ദരമായി തോന്നിയ നിമിഷങ്ങള്‍ തന്ന അന്ന് താന്‍ സ്വര്‍ഗ്ഗമാണെന്ന് വിശ്വസിച്ചിരുന്ന ആ ഭവനം ഇന്ന് ആര്‍ക്കും വേണ്ടാത്ത കാടുപിടിച്ച വെറുമൊരു കോണ്‍ക്രിറ്റ് കെട്ടിടത്തിന് സമമായി മാറിയിരുന്നു. ചിന്നു ഒരിക്കാലും കാണാന്‍ പ്രതിക്ഷിച്ച പോലെയായിരുന്നില്ല അവിടെ. അവിടെത്തെ ഓരോ കാഴ്ചകളും ചിന്നുവിന്‍റെ മനസിനെ നീറ്റികൊണ്ടിരുന്നു.
എന്നോ വീണ് ജീര്‍ണിക്കാറായിരുന്ന കരിയിലകളെ ചവിട്ടി ചിന്നു
വീടിനടുത്തേക്ക് ചെന്നു. വീടിന്‍റെ മുന്‍വശം കണ്ടിട്ട് ആളനക്കമുള്ളതായി തോന്നുന്നില്ല. ഇനി അവിടെ നിന്നിട്ട് തനിക്ക് വേണ്ട ആളെ കാണുമെന്നുള്ള പ്രതിക്ഷ അപ്പോഴെക്കും അവളില്‍ നിന്ന് തച്ചുടച്ചിരുന്നു. തകര്‍ന്ന മനസുമായി കുടുതല്‍ നേരം അവിടെ നില്‍ക്കാന്‍ അവള്‍ക്ക് മനസ് വന്നില്ല.... അവള്‍ തിരിഞ്ഞ് നടക്കാന്‍
💬 Comments
View all comments