Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
ഗ്ലാസിലേക്ക് മഗ്ഗില്‍ നിന്ന വെള്ളം എടുത്തു കുടിച്ചു.... ചിന്നു പ്രതിക്ഷിക്കാത്ത കാര്യങ്ങളായിരുന്നു അവിടെ കേട്ടത്.... അവളെ പറഞ്ഞതില്‍ നിന്നും ഒരുപാട് മാറിയതായി അവള്‍ അറിഞ്ഞു.... സെലിന്‍ വെള്ളം കുടിച്ച ഗ്ലാസ് മേശപുറത്ത് വെച്ച് ബാക്കി പറയാന്‍ തുടങ്ങി.
എതൊരു പെണ്ണിനെയും ഈ അവസ്ഥയിലെത്തിക്കേണ്ട പതിവ് പ്രാരബ്ദവും ജീവിതപ്രശ്നങ്ങളും ജോലിയെന്ന് പറഞ്ഞ് വിളിച്ചുള്ള ചതിയും ആയിരുന്നു എന്‍റെ ജീവിതത്തിലും സംഭവിച്ചത്... പിന്നെ അത് ഒരു തൊഴിലായി എടുക്കെണ്ടി വന്നു. പിന്നെ പണം എനിക്കൊരു പ്രശ്നമല്ലാതെ വന്നു. എന്നെ തേടി വരുന്ന ഒരോ അസൈമെന്‍റിനും ഞാന്‍ പറയുന്നതായിരുന്നു പ്രതിഫലം. അതോടെ എന്‍റെ ബാധ്യതകള്‍ എല്ലാം തീര്‍ന്നു. അനിയത്തിമാരെ കല്യാണം കഴിച്ചയച്ചു. നാട്ടില്‍ പുതിയ വീട് വെച്ചു. വണ്ടിയായി അങ്ങിനെ അങ്ങിനെ....
ഒരു പ്രമുഖ വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരം എനിക്ക് കിട്ടിയ അതുപോലുള്ള ഒരു അസൈന്‍മെന്‍റാണ് ജി.കെ ഗ്രൂപ്പിന്‍റെ ഓണറിന്‍റെ മകന്‍ വൈഷ്ണവിനെ ട്രാപ്പ് ചെയ്യാനായിരുന്നു. എന്നാല്‍ ഇതെനിക്ക് എളുപ്പമായ ഒരു മിഷന്‍ ആയിരുന്നു. സാധാരണ ഇരകളോട് പരിചയപ്പെടെണ്ടതും അടുക്കേണ്ടതും എന്‍റെ ഡ്യൂട്ടിയായിരുന്നു. എന്നാല്‍ ഇവിടെ എന്‍റെ ഇര എന്നെ തേടി വരുമെന്ന് എനിക്ക് ഡ്യുട്ടി എല്‍പിച്ച ആള്‍ പറഞ്ഞു. ഒരു ബിസിനസ് കോണ്‍ട്രാക്റ്റിനായി വരുന്ന മില്യണയറായ ഒരു സ്ത്രിയുടെ വേഷമായിരുന്നു അന്ന് ഞാന്‍.... ഒരു ദിവസം എനിക്ക് വേണ്ടി ചിലവഴിക്കാന്‍, എന്നെ സന്തോഷിപ്പിക്കാന്‍ ഉള്ള ആളായാണ് വൈഷ്ണവ് സാര്‍ അന്ന് എയര്‍പോര്‍ട്ടില്‍ വന്നത്.... ഞാന്‍ പ്രതിക്ഷിച്ചതിലും ചെറുപ്പമായിരുന്നു സാര്‍ അന്ന്. ഒരു കോളേജ് പയ്യന്‍....
സെലിന്‍ ഒരു ചിരിയോടെ നിര്‍ത്തി.... ചിന്നുവിനെ നോക്കി.... ചിന്നു കഥ കേള്‍ക്കുന്ന ഒരു കുട്ടിയെപോലെ എല്ലാം കേട്ടിരിക്കുകയാണ്. സെലിന്‍ കുറച്ച് നേരം അത് നോക്കി നിന്നു....
ബാക്കി പറയു.... സൈഡില്‍ നിന്നൊരു ശബ്ദം കേട്ടു. ചിന്നുവും സെലിനും തിരിഞ്ഞു നോക്കി.... രമ്യയായിരുന്നു. ചിന്നുവിന് എതിരായുള്ള സീറ്റിലിരുന്ന കഥ കേള്‍ക്കുകയായിരുന്നു അവള്‍....
ഇതാരാ.... സെലിന്‍ ചിന്നുവിനോട് ചോദിച്ചു.....
ഇതെന്‍റെ ബെസ്റ്റ് ഫ്രെണ്ടാ.... രമ്യ.... ചിന്നു രമ്യയെ പരിചയപ്പെടുത്തി....
ഓ.... വൈഷ്ണവ് സാര്‍ പറഞ്ഞതില്‍ ഓര്‍മ്മയുണ്ട്.... സെലിന്‍ രമ്യയേ നോക്കി ഒരു ചിരിയോടെ പറഞ്ഞു.... അത് കേട്ടപ്പോ രമ്യയും ചിന്നുവും
💬 Comments
View all comments