Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
നിറവേറ്റന്‍ സാധിച്ചിട്ടില്ല... ഇങ്ങനെ ഒരു അവസ്ഥയില്‍ കണ്ണേട്ടനെ തനിച്ചാക്കിയ തന്നോട് അവര്‍ പൊറുക്കുക കുടെ ഇല്ല.... ചിന്നു ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു. മനസിന്‍റെ വിങ്ങല്‍ കണ്ണിരായി പുറത്തേക്ക് വന്നു.
പിന്നെയും അവിടെ തുടരാന്‍ അവള്‍ക്ക് മനസ് വന്നില്ല... അവള്‍ തന്‍റെ വീട്ടിലേക്ക് തിരിച്ചുപോന്നു. സങ്കടങ്ങള്‍ അവസാനിക്കാതെ.....
തന്‍റെ വിഷമങ്ങളെല്ലാം ലക്ഷ്മിയമ്മയോട് പറഞ്ഞെങ്കില്‍ മനസ് അന്ന് അസ്വസ്തമായി തന്നെ നിന്നു. അന്ന് രാത്രി ലക്ഷ്മിയമ്മയോടൊപ്പം കിടന്നു. എങ്ങിനെയോ മനസിനെ ശാന്തമാക്കാന്‍ ശ്രമിച്ചു.... ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞുപോയികൊണ്ടിരുന്നു. എങ്കിലും ചിന്നു രാവിലെ പാര്‍ക്കില്‍ പോയിയിരിക്കും പ്രതിക്ഷയോടെ.... ഇന്നെങ്കിലും കണ്ണേട്ടന്‍ വന്നെങ്കില്‍ എന്ന് ആശിച്ച്....
അന്നൊരു സെക്കന്‍റ് സറ്റര്‍ഡേ ആയിരുന്നു. ലക്ഷ്മിയുടെ ബെഡ് റെസ്റ്റ് അവസാനിച്ചിരുന്നു. മനസില്‍ സന്തോഷകരമായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതുകൊണ്ട് ലക്ഷ്മി അടുക്കളയില്‍ കയറി. ചിന്നു
എതിര്‍ത്തെങ്കിലും ലക്ഷ്മിയുടെ വാശിയ്ക്കു മുമ്പില്‍ അവള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. പോരാത്തതിന് കടുപ്പിച്ച് പറഞ്ഞാല്‍ ചിലപ്പോ അമ്മയ്ക്ക് അത് വേദനിക്കുകയും ചെയ്യും. അതിനാല്‍ അവള്‍ ഭാരപ്പെട്ട പണിയൊന്നും ചെയ്യില്ല എന്ന ഉറപ്പില്‍ സമ്മതം നല്‍കി.
അന്ന് രമ്യയ്ക്ക് ലീവായിരുന്നു. രാവിലത്തെ ജോഗിംങിനും പതിവ് നിരാശ നല്‍കി കാത്തിരിപ്പിനും ശേഷം ചിന്നു രമ്യയുടെ ക്ഷണപ്രകാരം അവളുടെ വീടിലേക്ക് പോയി. അവളുടെ അച്ഛനെയും അമ്മയേയും കണ്ട് പരിചയം പുതുക്കി. പിന്നെ രമ്യയുടെ സ്കുട്ടിയില്‍ ഒരു ഔട്ടിംഗിന് പോയി. ചുമ്മാ ഇത്തിരി ഷോപ്പിംഗും പിന്നെ മനസ് തുറന്ന് ഒന്ന് സംസാരിക്കാനും....
ചിന്നുവും രമ്യയും ഷോപ്പിംഗ് കഴിഞ്ഞതിന് ശേഷം അടുത്തുള്ള കുള്‍ബാറില്‍ കയറി. സമയം ഉച്ചയോടടുത്തത് കൊണ്ട് തിരക്ക് കുറവായിരുന്നു. അവര്‍ ഒരു മേശയ്ക്ക് ഇരുവശവുമായി ഇരുന്നു
💬 Comments
View all comments