Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
അവിടെ വെച്ച് രണ്ട് ജ്യൂസും ഓര്‍ഡര്‍ ചെയ്തു.
ഓര്‍ഡര്‍ ചെയ്ത ജ്യൂസ് വന്നതിന് ശേഷം അത് കുടിക്കുന്ന സമയം കൊണ്ട് ചിന്നു തന്‍റെ ജീവിതത്തില്‍ രണ്ടുകൊല്ലം മുമ്പ് നടന്ന കാര്യവും അതിനുശേഷമുള്ള അവളുടെ ജീവിതവും പിന്നെ നാട്ടിലെത്തിയപ്പോള്‍ അറിഞ്ഞ കാര്യങ്ങളും രമ്യയോട് പറഞ്ഞു. ലക്ഷ്മി പറഞ്ഞ ചതിയുടെ കാര്യവും അതിന് ചിന്നുവിനുള്ള സംശയങ്ങള്‍ കുടെ അവള്‍ പറഞ്ഞു. അപ്പോഴെക്കും ജ്യൂസ് കുടിച്ച് കഴിഞ്ഞിരുന്നു.
അപ്പോഴാണ് രമ്യയുടെ ഫോണ്‍ അടിച്ചത്.... രമ്യ ബാഗില്‍ നിന്ന് ഫോണേടുത്ത് നോക്കി. ചെറിയ പേടിയും നാണവും നിറഞ്ഞ ഭാവത്തോടെ രമ്യ ചിന്നുവിനെ നോക്കി....
ഉം.... ആരാ ഫോണില്..... ചിന്നു ചോദിച്ചു....
മാനേജരാ.... രമ്യ ചിരിയോടെ പറഞ്ഞു.
അതിന് ഇന്ന് ഓഫല്ലേ.... പിന്നെന്താ.... ചിന്നു സംശയത്തോടെ ചോദിച്ചു....
ബ്രാഞ്ചിന്‍റെ മാത്രമല്ല.... എന്‍റെ കുടെ മാനേജരാ..... രമ്യ നാണം വിടാതെ പറഞ്ഞു....
ഓ..... രോഹിത്തേട്ടനാണല്ലേ.... ഞാനത് വിട്ടുപോയി.... പിന്നെന്താ എടുക്കത്തത്.... ചിന്നു ചോദിച്ചു....
അത്.... ചേട്ടന്‍റെ സ്വഭാവം ഇത്തിരി ഡിഫറന്‍റാ.... എടുത്താല്‍ കുറച്ചധികം നേരം സംസാരിക്കേണ്ടി വരും. ഇല്ലേല്‍ അദ്ദേഹത്തിന് ദേഷ്യം വരും. കാരണം പറഞ്ഞാലോന്നും ചിലപ്പോള്‍ കേള്‍ക്കില്ല..... രമ്യ പരാതി പോലെ പറഞ്ഞു....
അതിനെന്താ.... ആകെ ഓഫ്ഡേ അല്ലേ മുപ്പര്‍ക്ക് സോള്ളാന്‍ കിട്ടു.... നീ സംസാരിക്ക്.... ഞാന്‍ ഇവിടെ കാത്തിരിക്കാം..... അതോ ഞാന്‍ മാറി തരണോ.... ചിന്നു ഒരു കാമുകന്‍റെ മനസറിഞ്ഞ പോലെ രമ്യയെ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു.....
നീയിവിടെ ഇരി.... ഞാന്‍ ചേട്ടനെ ഒന്ന് പറഞ്ഞ് മനസിലാക്കിയിട്ട് വരാം....
രമ്യ ഇത്രയും പറഞ്ഞു ഫോണ്‍ അറ്റന്‍റ് ചെയ്യാന്‍ പോയപ്പോഴെക്കും റിങ്ടോണ്‍ അവസാനിച്ചിരുന്നു.
💬 Comments
View all comments