0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

രമ്യയുടെ ഫോണിന്‍റെ ഡിസ്പ്ലേയില്‍ മിസ്കോള്‍ നൊട്ടിഫിക്കേഷന്‍ ഉയര്‍ന്നു വന്നു.... പക്ഷേ സെക്കന്‍റുകള്‍ക്കകം വീണ്ടും ഫോണ്‍ ശബ്ദിച്ചു.... വീണ്ടും അതെ മുഖം ഡിസ്പ്ലേയില്‍ വന്നു.... രമ്യ ചിന്നുവിനെ നോക്കി... ചിന്നു എടുത്തോളാന്‍ ആംഗ്യം കാട്ടി.... ചിന്നുവിന്‍റെ മുന്നില്‍ വെച്ച് കൊഞ്ചികുഴയാന്‍ കഴിയാത്തത് കൊണ്ട് രമ്യ അവര്‍ ഇരുന്ന മേശയില്‍ നിന്ന് എണിറ്റ് ഒരു മൂലയിലേക്ക് ചെന്നു.... ചിന്നു ഒരു ചിരിയോടെ അവളുടെ നടത്തവും ചിരിയും കണ്ടു.... ചിന്നു അവളുടെ കളിചിരികള്‍ നോക്കി കണ്ടിരുന്നപ്പോള്‍ ഒരു ചെറിയ ചിരിയോടെ സാരിയുടുത്ത സ്ത്രി തന്‍റെ മേശയ്ക്ക് അടുത്തേക്ക് നടന്നു വരുന്നത് കണ്ടു.... പണ്ടെങ്ങോ കണ്ടപരിചയമുള്ള മുഖം.... പക്ഷേ എത്ര ആലോചിച്ചിട്ടും ആരാണെന്ന് ചിന്നുവിന് ഓര്‍മ്മ കിട്ടിയില്ല.
അവള്‍ മേശയ്ക്കടുത്തെത്തി നിന്നു. ചിന്നുവിന്‍റെ മുഖത്തേക്ക് നോക്കി. ചിന്നുവല്ലേ.... സുന്ദരമായ നാദത്തോടെ ആ സ്ത്രി ചോദിച്ചു. ആരാണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാതെ കുഴഞ്ഞിരുന്ന ചിന്നുവിന് തന്‍റെ വിളിപേര് കുടെ കേട്ടതോടെ അത്ഭുതമായി.... അത്രയ്ക്ക് പരിചയമുള്ളവര്‍ മാത്രമേ അവളെ അങ്ങനെ വിളിക്കാറുള്ളു.... ചിന്നു വന്ന സ്ത്രിയുടെ ചോദ്യത്തിന് അത്ഭുതമാര്‍ന്ന ഭാവത്തോടെ തലകുലുക്കി അതെയെന്ന് പറഞ്ഞു..... വിരോധമില്ലേങ്കില്‍ ഞാനിവിടെ ഇരുന്നോട്ടെ.... വന്ന സ്ത്രി ചോദിച്ചു.... വൈ നോട്ട്.... പ്ലീസ്.... ചിന്നു അടുത്തുള്ള ചെയര്‍ കാണിച്ച് ഇരിക്കനായി പറഞ്ഞു.... വന്ന സ്ത്രി സന്തോഷത്തോടെ അവളുടെ അടുത്തുള്ള ചെയറില്‍ ഇരുന്നു. പിന്നെ ചിന്നുവിനെ നോക്കി പറഞ്ഞു.... ചിന്നുവിന് എന്നെ മനസിലായിട്ടില്ല ലേ.... ആ സ്ത്രി ചോദിച്ചു.... അതെ.... എവിടെയോ കണ്ടിട്ടുണ്ട്.... പക്ഷേ ആരാണെന്ന് കിട്ടുന്നില്ല.... ശരിയാണ്.... ഞാനും ചിന്നുവും പരസ്പരം നേരിട്ട് കണ്ടിട്ടില്ല.... പക്ഷേ ചിന്നു എന്നെ കണ്ടിട്ടുണ്ട്, കുറച്ച് ഫോട്ടോസിലും

💬 Comments

View all comments