Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
സി.സി.ടി.വി ഫുട്ടേജിലുമായി....
അവരുടെ ആ വാക്കുകള്‍ കേട്ടതോടെ അത്രയും നേരം അത്ഭുതവും സന്തോഷവും നിറഞ്ഞു നിന്ന ആ മുഖം വാടി. ദേഷ്യമോ സങ്കടമോ നിറഞ്ഞ മുഖത്തിലേക്ക് അത് മാറി തുടങ്ങി....
ഒരു മിന്നല്‍ പോലെ അവളിലേക്ക് ആ രൂപം തെളിഞ്ഞ് വന്നു. താന്‍ മറക്കാന്‍ ശ്രമിക്കുന്ന ആ ഫോട്ടസിലെയും സി.സി.ടി.വി ഫ്യുട്ടേജിലേയും നായിക.... അന്ന് പിറന്നാള്‍ ദിനത്തില്‍ കണ്ണേട്ടന്‍റെയൊപ്പം ചിലവഴിച്ച പെണ്‍കുട്ടി.
ചിന്നുവിന് ദേഷ്യം ഇറച്ച് കയറി. അവള്‍ ആ മുലയ്ക്ക് നില്‍ക്കുന്ന രമ്യയേ നോക്കി. അവളിപ്പോഴും കാമുകനുമായി കിന്നരിക്കുകയാണ്....
ഇപ്പോള്‍ ഓര്‍മ്മ വന്നെന്ന് തോന്നുന്നു..... എനിക്ക് ചിന്നുവിനോട് കുറച്ച് കാര്യം പറയാനുണ്ട്..... ചിന്നു കേള്‍ക്കണം..... ആ സ്ത്രി പറഞ്ഞു.
രമ്യയേ നോക്കിക്കൊണ്ടിരുന്ന ചിന്നു ആ സ്ത്രിയിലേക്ക് നോക്കി.... ചിന്നുവിന്‍റെ മുഖം കറുത്തിരുണ്ടിരുന്നു. എതിര്‍ത്ത് പോകണമെന്നു അവള്‍ക്ക് തോന്നി. പക്ഷേ ഒരിക്കല്‍ ചെയ്ത ഇങ്ങനെയൊരു തെറ്റിന്‍റെ പ്രതിഫലമാണ് താന്‍ അനുഭവിക്കുന്നത്.... എന്തായാലും ആ തെറ്റ് ഇനി ആവര്‍ത്തിച്ചുകുടാ.... കേള്‍ക്കുക തന്നെ.....
എന്താ പറയാനുള്ളത്.... ചിന്നു ഉറച്ച ശബ്ദത്തോടെ ചോദിച്ചു....
ചിന്നു സൗദിയില്‍ ആയിരുന്നല്ലേ..... ആ സ്ത്രി ചോദിച്ചു....
ഹാ... ചിന്നു തല്‍പര്യമില്ലാത്ത രീതിയില്‍ പറഞ്ഞു...
വന്നു കഴിഞ്ഞ് വൈഷ്ണവ് സാറിനെ കണ്ടിരുന്നോ....
കണ്ടിരുന്നു....
സാറിനോട് അന്നത്തെ കാര്യത്തെപറ്റി ചോദിച്ചിരുന്നോ.... സ്ത്രി ചോദിച്ചു. അത് കേട്ടതോടെ ചിന്നുവിന്‍റെ മുഖത്തെ ദേഷ്യം മാറി സങ്കടത്തിലേക്ക് തള്ളിയിട്ടു.
ഇല്ല.... അതിന് കണ്ണേട്ടന്‍ നിന്നു തന്നില്ല.... ചിന്നു തല കുനിച്ച് പറഞ്ഞു....
അന്നത്തെ സംഭവത്തിന് ശേഷം ചിന്നു ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നവരില്‍ ഒരാളാണ് ഞാന്‍. പക്ഷേ അതിന്‍റെ സത്യവസ്ഥ ചിന്നുവറിയണം.... ആ
💬 Comments
View all comments