Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
അവള്‍ ഇരുപ്പിടത്തില്‍ നിന്ന് എണിറ്റു.... തന്നെ നോക്കി നില്‍ക്കുന്ന വായിനോക്കി ജോംഗിങുകരോ പുച്ഛത്തോടെ അവഗണിച്ച് അവള്‍ ക്രിക്കറ്റ് നടക്കുന്ന ഗൗണ്ടിന്‍റെ ഭാഗത്തേക്ക് നടന്നു. തന്‍റെ കണ്ണേട്ടനെക്കുള്ള ദുരം കുറയുകയായി അവള്‍ക്ക് തോന്നി....
അവള്‍ കണ്ണേട്ടനെ ശരിക്കുമൊന്നു കാണാനായി പറ്റിയ ഒരു സ്ഥലം നോക്കി മുന്നോട്ട് നടന്നു. പറ്റിയ സ്ഥലത്തെത്തിയപ്പോള്‍ അവള്‍ കണ്ണു തുറന്ന് നോക്കി... രണ്ടുവര്‍ഷമായി തന്‍റെ മനസിനെ വേട്ടയാടുന്ന ആ മുഖം...
പക്ഷേ... ചിന്നു പ്രതിക്ഷ ഒരു കാഴ്ചയായിരുന്നില്ല അത്.... അവള്‍ പ്രസരിപ്പോടെ കണ്ട രൂപമല്ലായിരുന്നു അത്.... ആ രൂപത്തിലേക്ക് ഒരു നിമിഷം അവള്‍ അത് തന്‍റെ കണ്ണേട്ടന്‍ തന്നെയല്ലേ എന്ന രീതിയില്‍ പകച്ചു നോക്കി.
ജടപോലെ വളര്‍ന്നു തുങ്ങുന്ന മുടി. അത് അലക്ഷ്യമായി പിറകില്‍ കഴുത്ത് വരെ താഴ്ന്ന് കിടക്കുന്നു. മിശയും താടിയും എല്ലാം വളര്‍ന്ന് നിന്നിരുന്നു. ഷേവ് ചെയ്തിട്ട് മാസങ്ങളായ പ്രതീതി. ശരീരം ഒന്നുടെ ഉറച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ക്ക് കാലം പഴക്കം. പിഞ്ഞിപൊളിയാറായി അവ ദേഹത്ത് ഒട്ടി കിടക്കുന്നു.
മുന്‍പ് ഒരിക്കലും ചിന്നു കാണാത്ത രീതിയിലായിരുന്നു കണ്ണനപ്പോള്‍. മുഖത്ത് പഴയ ആ കാന്തിയില്ല.... ഒരുപക്ഷേ ആ ചലനത്തില്‍ നിന്നല്ലാതെ മുഖം കണ്ട് ചിന്നു കണ്ണനെ മനസിലാക്കുക പോലുചെയ്യുമായിരുന്നില്ല. വളരെ അടക്കുംചിട്ടയോടെ ജീവിച്ചിരുന്ന കണ്ണന്‍ ഇപ്പോള്‍ നൂലില്ല പട്ടം പോലെ.... വസ്ത്രങ്ങളും മുഖരൂപവും എല്ലാം ദാരിദ്രത്തില്‍ ജിവിക്കുന്ന ഒരാളെപോലെ.... ചിന്നു അങ്ങിനെ നോക്കി നിന്നു.
ഉയര്‍ന്ന് പൊങ്ങിയവന്ന ഒരു ബൗണ്‍സര്‍ തന്‍റെ സ്വരസിദ്ധമായ ശൈലിയില്‍ ഒറ്റകാലില്‍ നിന്ന ലെഗ്സൈഡിലേക്ക് പുള്‍ചെയ്ത് വിട്ടപ്പോഴാണ് ദൂരെ തന്നെ നോക്കി നില്‍ക്കുന്ന ഒരു രൂപത്തെ കണ്ണന്‍ കണ്ണുന്നത്.... ഒരിക്കാലും മറക്കാനാക്കത്ത
💬 Comments
View all comments