Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
ആ രൂപത്തെ അവന് മനസിലാക്കാന്‍ അധികം നേരമൊന്നും വേണ്ടി വന്നില്ല.
അവന്‍ കുറച്ച് നേരം അങ്ങോട്ട് തന്നെ നോക്കി നിന്നു. രണ്ടുവര്‍ഷത്തിനപ്പുറം ആ രൂപത്തിലേക്ക് കേശാദിപദം നോക്കി. അന്നത്തെക്കാള്‍ സുന്ദരിയായിരിക്കുന്നവള്‍. ശരീരവടിവിലും മുഖകാന്തിയിലുമെല്ലാം ഒരു പുതിയ രൂപം....
ഡാ... വൈഷ്ണവേ.... അവിടെ നോക്കി നില്‍ക്കാതെ ബാറ്റ് ചെയ്യടാ.... കിപ്പിര്‍ നിന്നവന്‍ വിളിച്ചു കൂവി.... എതോ ചിന്തയില്‍ നിന്നിരുന്ന കണ്ണന്‍ ശ്രദ്ധ മാറ്റി... അടുത്ത ബോളിനായി ബാറ്റിംഗ് പോസിഷനില്‍ നിന്നു.
തൊട്ട് മുന്‍പ് കണ്ട കാഴ്ച തന്‍റെ ഏകഗ്രത കളഞ്ഞിരുന്നു. ശ്രദ്ധ മാറ്റിയെങ്കിലും മനസും ശരീരവും അവളെ നോക്കാന്‍ പ്രേരിപ്പിക്കുന്നു.
ദൂരെ നിന്ന് ബോളര്‍ ഓടി വരുന്ന കാഴ്ച..... അവന്‍ ബൗളിംഗ് എന്‍ഡില്‍ ഒരു ചമ്പെടുത്ത് കൈ കറക്കി ബോള്‍ ചെയ്യുന്നു. എതോ ലോകത്തെന്ന പോലെ കണ്ണന്‍ അത് അറിയുന്നു. ബോള്‍ തന്‍റെ ബാറ്റിന്‍റെ ചുവാട്ടിലേക്കായി വരുന്നത് അവന്‍ അറിയുന്നുണ്ട്.... പക്ഷേ എന്തുചെയ്യണമെന്ന് തലചോര്‍ ഇപ്പോഴും പറയുന്നില്ല.... കണ്ട കാഴ്ചയുടെ വിസ്മൃതിയില്‍ അവന്‍ അങ്ങിനെ നിന്നു. പന്ത് അടുത്തെത്തറായപ്പോള്‍ തലചോറില്‍ നിന്ന് തിരുമാനം വന്നു.... ഡീഫെന്‍സ്.... അവന്‍ പന്തിന് നേരയായി ബാറ്റ് വെച്ച് മുട്ടിയിടാന്‍ നോക്കി. പക്ഷേ അപ്പോഴെക്കും അവന്‍റെ ടൈമിംഗ് തെറ്റിയിരുന്നു. അവന്‍ പ്രതിക്ഷിച്ചതിലും വേഗത്തില്‍ വന്ന പന്ത് അവന്‍റെ ബാറ്റിന്‍റെയും കാലിന്‍റെയും ഇടയില്‍ പിച്ച് ചെയ്ത് മിഡില്‍ സ്റ്റംമ്പ് തകര്‍ത്തിരുന്നു. അതിന്‍റെ മുകളില്‍ വെച്ച ബേയ്ല്‍സ് താഴെ ക്രിസില്‍ വന്ന് വീണു.... ഒറ്റ നോട്ടത്തില്‍ ക്ലീന്‍ ബൗള്‍ഡ്....
ദേണ്ടടാ ചെക്കന്‍റെ കുറ്റി പോയി.... ഇവിടെ കളിക്കാന്‍ വന്നിട്ട് ആദ്യമായാണ് ഇവന്‍റെല്‍ നിന്ന ഇങ്ങനെ ഒരു സംഭവം....
💬 Comments
View all comments