0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

പിറകില്‍ നിന്ന് കീപ്പര്‍ വിളിച്ചുകൂവി..... കണ്ണന്‍ ബാറ്റ് അടുത്ത ബാറ്റ്സ്മാന് കൈമാറി.... എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ.... അവന്‍ അവളെ നോക്കി.... അവള്‍ ഇപ്പോഴും ആ നില്‍പ്പ് തന്നെയാണ്.... തന്നെ നഷ്ടവാതിലില്‍ തള്ളിയിട്ട് കടന്നുപോയവളാണ്.... ദേഷ്യത്തോടെ നോക്കണമെന്ന് താന്‍ വിചാരിച്ച മുഖം പക്ഷേ അങ്ങോട്ട് നോക്കുമ്പോ ആ കണ്ണുകള്‍ കാണുമ്പോ.... അവന്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി.... ഇനി നിന്നാല്‍ താന്‍ തളര്‍ന്നു പോകും.... വയ്യ... അവന്‍ അവളില്‍ നിന്ന് ശ്രദ്ധ മാറ്റി തല കുനിച്ച് നടന്നു.... ചിന്നു ഇതുവരെ ഇപ്പോഴും അങ്ങോട്ട് തന്നെ നോക്കി നില്‍ക്കുകയായിരുന്നു. കണ്ണേട്ടന്‍ ബാറ്റചെയ്യുന്നതും ഔട്ടായി പോകുന്നതും അവള്‍ കണ്ടറിഞ്ഞു.
ആദ്യം കണ്ണേട്ടന്‍ നോക്കി ആ നോട്ടം..... ഈശ്വരാ.... പണ്ട് ആ മുഖത്ത് നോക്കിയാല്‍ ഒരോ നിമിഷവും കണ്ണേട്ടന്‍റെ മനസിലുള്ള വായിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു... പക്ഷേ.... അലക്ഷ്യമായി വളര്‍ന്ന മുടിയും താടിയും മീശയും മുഖത്തെ ഭാവം മനസിലാക്കാന്‍ സാധിക്കാതെയാക്കിയിരുന്നു. പക്ഷേ ആ മുഖത്തേക്ക് നോക്കിയപ്പോ മുഖം തിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല.... എത്ര നാളിന് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്.... ഔട്ടായി പോകുമ്പോള്‍ വീണ്ടും കണ്ണേട്ടന്‍ തന്നെ നോക്കി.... ഈശ്വരാ... എന്താവും ഇപ്പോ ആ മനസില്‍.... സന്തോഷമാവുമോ.... ഹേയ്.... അതിന് സാധ്യതയില്ല.... ദേഷ്യമായിരിക്കും.... തന്നെ തല്ലിക്കൊല്ലാനുള്ള ദേഷ്യം കാണും..... അവള്‍ ഓരോന്ന് ചിന്തിച്ചു. പക്ഷേ ഒരു വാക്ക് പറയാതെ.... ഒന്ന് അടുത്തുവരിക പോലും ചെയ്യാതെ തല കുനിച്ച് പോകുന്നത് കണ്ടപ്പോള്‍ വീണ്ടും അവളുടെ ഉള്ള് ഒന്ന് നീറി.... തന്നെ മനപൂര്‍വ്വം ഒഴുവാക്കി പോകുയാണെന്നവള്‍ക്ക് മനസിലായി.... പക്ഷേ ഒഴിഞ്ഞു പോകാന്‍ അവള്‍ തയ്യറായിരുന്നില്ല.... അവള്‍ അവന്‍ നടന്നു പോകുന്ന ഭാഗത്തേക്ക് നടന്നു. അവന്‍ ഒന്നും

💬 Comments

View all comments