Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
ശ്രദ്ധിക്കാതെ താഴെ നോക്കിയാണ് നടക്കുന്നത്.... ചിന്നു തന്‍റെ അടുത്തേക്ക് വരുന്നുണ്ടെന്ന് പോലും അവന്‍ അറിഞ്ഞ മട്ടില്ല....
അവന്‍ കുറച്ച് ദുരം തലകുനിച്ച് നടന്നപ്പോള്‍ നിലത്ത് രണ്ട് കാലുകള്‍ കണ്ടു.... അതാരുടെയാണെന്നറിയാന്‍ താന്‍ ആ കാലില്‍ കെട്ടി കൊടുത്ത പാദസ്വരം തന്നെ മതിയായിരുന്നു. അവന്‍ ഒരു നിമിഷം അവിടെ നിന്നു. തലയുയര്‍ത്തി നോക്കാന്‍ എന്തോ ഒരു പ്രയാസം.... ഇനിയും ആ മുഖത്തേക്ക് നോക്കാന്‍ വയ്യ.... അവന്‍ അങ്ങിനെ തന്നെ നിന്നു....
കണ്ണേട്ടാ.... ചിന്നു വിളിച്ചു....
ഒരുപാടു നാളിന് ശേഷം ആ ശബ്ദം കേട്ടതിന്‍റെ ഒരരനുഭുതിയില്‍ അവന് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല.... അവന്‍റെ മുഖം പതിയെ ഉയര്‍ന്നു. അവളുടെ കണ്ണിലേക്ക് നോക്കി. പണ്ടും അവന് പ്രിയം അവളുടെ ആ താമരയിതള്‍ കണ്ണിനോടായിരുന്നു. പക്ഷേ അതെല്ലാം തനിക്ക് നഷ്ടമായി.... ഇനി അതിനെ നോക്കരുത്.... അവന്‍ മനസിനെ നിയന്ത്രിച്ചു. മനസ് അവന്‍റെ മുഖത്തേയും....
അവന്‍ നോട്ടം അവളില്‍ നിന്ന് മറ്റൊരു ദിശയിലേക്ക് മാറ്റി. അവിടെയുള്ള മരത്തിന്‍റെ പച്ചിലകളിലേക്ക് നോക്കിയിരുന്നു.
കണ്ണേട്ടാ.... ചിന്നു വീണ്ടും വിളിച്ചു....
അവന് അവളുടെ വിളിയില്‍ ചെവിയോര്‍ക്കാതിരിക്കാന്‍ സാധിച്ചില്ല.... അവന്‍റെ മുഖം യാന്ത്രികമായി അവളുടെ മുഖത്തേക്ക് തിരിഞ്ഞ് വന്നു....
കണ്ണേട്ടാ.... എന്നോട് ദേഷ്യമാണോ..... ചിന്നു ചോദിച്ചു....
അവന്‍ ഒന്നും പറഞ്ഞില്ല.... മുഖം ലക്ഷ്യമില്ലാതെ ചുറ്റും ചലിച്ച് കൊണ്ടിരുന്നു. ഒന്നിലും മുഴുകി നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ....
പറ കണ്ണേട്ടാ.... ദേഷ്യമാണോ.... ഇപ്പോഴും.... മറുപടി കിട്ടാതെയായപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു....
ദേഷ്യമായിരുന്നു അപ്പോള്‍.... പിന്നെ തനിക്ക് ഞാന്‍ ആരുമല്ലന്നുള്ള കാര്യം മനസിനെ ബോധ്യപ്പെടുത്തി. പിന്നെന്തിന് ഞാന്‍ ദേഷ്യം കാണിക്കണം.... ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍
💬 Comments
View all comments