Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
കഴിയാതെ അവന്‍ പറഞ്ഞു.
പറഞ്ഞത് തന്നെ വേദനിപ്പിക്കുന്ന കാര്യങ്ങളാണെങ്കിലും തന്നോട് സംസാരിക്കാന്‍ കണ്ണേട്ടന്‍ നിന്നു തന്നു എന്നത് അവള്‍ക്ക് സന്തോഷമേകി....
കണ്ണേട്ടന്‍റെ അച്ഛനും അമ്മയും..... ഒരുപാട് ചോദിക്കാനുണ്ടെങ്കിലും വാക്കുകള്‍ കിട്ടാതെയായപ്പോള്‍ അവള്‍ ആ അച്ഛനെയും അമ്മയേയും കുറിച്ച് ചോദിച്ചു. പക്ഷേ ഞെട്ടിയപ്പോലൊരു ചലനമായിരുന്നു കണ്ണനില്‍ നിന്ന്.... അതുവരെ ചുറ്റും നോക്കിയിരുന്ന അവന്‍ അവളിലേക്ക് നോക്കി.... പിന്നെ പറഞ്ഞു...
ഗ്രിഷ്മ.... കണ്ണന്‍ വിളിച്ചു.... ചിന്നുവിനത് അത്ര പിടിച്ചില്ല.... അവളുടെ മുഖം അതിനെ വിളിച്ചുകാണിച്ചു. കാരണം അവള്‍ ചിന്നു എന്നുള്ള കണ്ണേട്ടന്‍റെ ഒരു വിളിയ്ക്കായാണ് ഇത്രയും നേരം അവിടെ നിന്നത്.... പക്ഷേ അവളുടെ അല്ല അവളുടെതായിരുന്ന കണ്ണേട്ടന്‍ അതിന് മുതിര്‍ന്നില്ല.... കണ്ണന്‍ തുടര്‍ന്നു...
നീയിപ്പോ ചോദിച്ചത് ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ആണ്. അതിനാല്‍ ഞാന്‍ അതിനെപ്പറ്റിയൊന്നും പറയുന്നില്ല.... കണ്ണന്‍ പറഞ്ഞു നിര്‍ത്തി....
ചിന്നു ഒന്നും മനസിലാവാതെ നിന്നു. അച്ഛനും അമ്മയേയും കണ്ണേട്ടന്‍ എന്തിന് മറക്കണം.... അവള്‍ അതിശയത്തോടെ നിന്നു.
കണ്ണേട്ടന് എന്നോട് ഒന്നും പറയാനില്ലേ.... ചിന്നു ചോദിച്ചു....
ഞാന്‍ അത് അഗ്രഹിച്ച സമയത്ത് നീ നിന്നില്ലലോ.... പഴയതൊന്നും ഞാന്‍ ഇപ്പോ ഓര്‍ക്കുന്നില്ല.... ഓര്‍മകളെ ഞാന്‍ സ്വയം കടിഞ്ഞാണ്‍ ഇട്ട് പുട്ടിയിരിക്കുകയാണ്.... കണ്ണന്‍ മറുപടി പറഞ്ഞു....
അവളുടെ മുഖം ദുഃഖം നിറഞ്ഞ് പൊന്തി.... എന്ത് പറയണമെന്നറിയാകെ കണ്ടം ഇടറി..... ഈശ്വരാ ഇനി എന്ത് ചോദിക്കും....
ഗ്രിഷ്മ.... ഗള്‍ഫിലായിരുന്നല്ലേ.... എന്ന് വന്നു.... നിണ്ട നേരത്തെ നിശബ്ദതയ്ക്ക് ശേഷം കണ്ണന്‍ അവളോട് ചോദിച്ചു... അവളുടെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞു....
ഞാന്‍ സൗദിയിലായിരുന്നു. അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാ.... ഒരു രണ്ടാഴ്ചയായി ഇങ്ങോട്ട്
💬 Comments
View all comments