Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
ജോലികള്‍ ചെയ്തു, പക്ഷേ ഒന്നിലും വിജയിക്കനായില്ല.... ഇപ്പോഴും ജോലി തേടി നടക്കുന്നു. എങ്ങിനെലും ജീവിക്കണ്ടേ.... കണ്ണന്‍ പറഞ്ഞു നിര്‍ത്തി.
ചിന്നു എന്തു പറയണമെന്നറിയാതെ കണ്ണനെ നോക്കിയിരുന്നു..... കണ്ണന്‍ തുടര്‍ന്നു...
വിഷമം ഒരുപാട് വന്നപ്പോ അത് മറിക്കടക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇനി കരയുകയില്ലേന്ന് പ്രതിജ്ഞയെടുത്തു. എല്ലാം നഷ്ടമായവന് പിന്നെ നേടാന്‍ മാത്രമല്ലേ ഉള്ളു. അതിനുള്ള വഴിയും തേടിയാണ് ഇപ്പോ അലയുന്നത്.... പുതിയ ഏത് ഫീല്‍ഡില്‍ ജോലി അന്വേഷിച്ചു പോയാലും എക്സ്പീരിയന്‍സ് ചോദിക്കും..... ജോലി കിട്ടിയല്ലലേ എക്സ്പീരിയന്‍സ് കിട്ടു. പിന്നെ വേണ്ടത് റെക്കമെന്‍റഷനാണ്.... അനാഥനെ ആര് റെക്കമെന്‍റ് ചെയ്യനാണ്.....
കണ്ണേട്ടാ.... ഞാനൊരു കാര്യം പറയട്ടെ..... ചിന്നു ചോദിച്ചു....
ഉം..... എന്താ.....
കണ്ണേട്ടന് വിരോധമില്ലേങ്കില്‍ ഞാന്‍ എന്‍റെ സി.ഇ.ഒ യോട് ചോദിച്ചു നോക്കട്ടെ കണ്ണേട്ടന് വേണ്ടി..... ചിലപ്പോള്‍ ഒരു ജോലി കിട്ടിയാലോ..... ചിന്നു ആവേശത്തോടെ പറഞ്ഞു കണ്ണനെ നോക്കി. മറുപടിക്കായ് അവളുടെ കാതുകള്‍ കാത്തിരുന്നു.
അത്.... അത് വേണ്ട ഗ്രിഷ്മ..... ഞാന്‍ ഇനിയും തന്നെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല..... കണ്ണന്‍ പറഞ്ഞു....
കണ്ണേട്ടന്‍ വേണ്ടി ബുദ്ധിമുട്ടന്‍ എനിക്ക് വിരോധമൊന്നുമില്ല.... കണ്ണേട്ടന്‍ കുഴപ്പമൊന്നുമില്ലലോ.....
എന്നാലും.... അത്..... കണ്ണന്‍ മറുപടി പറയാന്‍ കഴിയാതെ കുഴങ്ങി.....
ഒരെന്നാലും ഇല്ല.... ഞാന്‍ വിളിച്ച് നോക്കിയിട്ട് നാളെ പറയാം....
മ്..... ജോലി ഇപ്പോ എന്‍റെ അത്യവശ്യമാണ്.... അതിനി എത് വഴിയേ ആയാലും വേണ്ടില്ല..... ചോദിച്ച് നോക്കു..... കണ്ണന്‍ പറഞ്ഞു....
ശരി.... എന്നാല്‍ ഞാന്‍ പോവുകയാണ്.... ചിന്നു ഒരു ചിരിയോടെ പറഞ്ഞു....
ഹാ.... ശരി..... കണ്ണനും മറുപടി നല്‍കി....
പിന്നേയ് നാളെ ഇവിടെ ഉണ്ടാവണം കേട്ടോ.... ഞാനുണ്ടാവും എന്ന് വെച്ച് വരാതിരിക്കരുത്.....
💬 Comments
View all comments