0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

വീണ്ടും കണ്ണേട്ടന്‍ വിഷമിക്കുന്നത് എനിക്ക് സഹിക്കുന്നില്ല..... പറഞ്ഞു തീരും മുമ്പ് ചിന്നു കരഞ്ഞു തുടങ്ങിയിരുന്നു. കണ്ണുകള്‍ നിറയുന്നതിനൊപ്പം ശബ്ദം മുറിഞ്ഞ് പോവുകയും എങ്ങലുകള്‍ ഉയരുകയും ചെയ്തു.... കണ്ണന്‍ ഒരു നിമിഷം പകച്ച് പോയി.... എന്ത് ചെയ്യണമെന്നറിയാതെ അവന്‍ അവളെ നോക്കി. ഹേയ്.... ഗ്രിഷ്മ.... ഇങ്ങനെ കരയല്ലേ...... കണ്ണന്‍ അവളോടായി പറഞ്ഞു. അറിയാതെ കൈ അവളെ സമാധാനിപ്പിക്കാനായി തോളില്‍ വെച്ചു. പെട്ടെന്ന് ഒരു സ്പര്‍ശനം അറിഞ്ഞ ചിന്നു ഒന്നു ഞെട്ടി.... പിന്നെ തിരിഞ്ഞ് നോക്കി... അപ്പോഴാണ് കൈ അവളുടെ തോളിലുള്ള കാര്യം കണ്ണന്‍ അറിഞ്ഞത്. സോറി.... കണ്ണന്‍ കൈ പിന്‍വലിച്ചു. ചിന്നു ഇരു കണ്ണുകള്‍ തുടച്ചു. കണ്ണേട്ടന്‍ ഇപ്പോ എന്താ ചെയ്യുന്നേ.... ചിന്നു കണ്ണന്‍റെ ജോലിയെ പറ്റി ചോദിച്ചു..... ഒന്ന് ചിന്തിച്ച ശേഷം കണ്ണന്‍ പറഞ്ഞ് തുടങ്ങി. അച്ഛനും അമ്മയും പോയതോടെ ഞാന്‍ വൈഷ്ണവത്തില്‍ ഒറ്റയ്ക്കായി. ആ വീട്ടില്‍ താന്‍ സ്നേഹിച്ച പലരുടെയും ഓര്‍മകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. അതോടെ അത് തനിക്കൊരു നരകമായി മാറി. കുടെ അച്ഛന്‍റെ ബിസിനസ് നോക്കന്‍ കഴിയാതെയായി. അതുകൊണ്ട് ഞാന്‍ ജി.കെ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. അവിടത്തെ ബാധ്യതകളെല്ലാം തീര്‍ത്തപ്പോള്‍ എന്‍റെ കൈയില്‍ ബാക്കി വൈഷ്ണവവും കുറച്ച് പണവും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്ത് ചെയ്യണമെന്നറിയാതെ രണ്ടു ദിവസമെ ഞാന്‍ വൈഷ്ണവത്തില്‍ നിന്നുള്ളു. പല ഓര്‍മ്മകള്‍ എന്നെ വലിഞ്ഞു മുറുക്കി വേദനിപ്പിച്ചുകൊണ്ടിരുന്നു. അതോടെ ഞാന്‍ അവിടെ നിന്നിറങ്ങി. ഒരു ലോഡ്ജ് റൂം എടുത്ത് അങ്ങോട്ട് താമസം മാറ്റി. പിന്നെയും ജീവിക്കണമെന്ന മോഹമൊന്നുമുണ്ടായിരുന്നില്ല.... പക്ഷേ മരിക്കാന്‍ മനസ് അനുവദിച്ചില്ല.... ജീവിക്കാനായി ജോലി തേടി ഇറങ്ങി.... പല

💬 Comments

View all comments