0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

പതിവുപോലെ ഗൗണ്ടില്‍ പോയിയിരുന്നു. അന്ന് അവളുടെ ആഗ്രഹം സാധിച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോ കണ്ണന്‍ ഗൗണ്ടിലേക്ക് വരുന്നത് അവള്‍ കണ്ടു. സന്തോഷം കൊണ്ട് ചിന്നുവിന്‍റെ കണ്ണു നിറഞ്ഞു. അവള്‍ ഗൗണ്ടിനടുത്തേക്ക് വന്നു. ചുറ്റും നോക്കുന്നതിനിടയില്‍ കണ്ണന്‍ ചിന്നുവിനെ കണ്ടു. മുഖം പെട്ടെന്ന് ദയനീയമായി. അവന് എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ചിന്നു കണ്ണനെ തന്നെ നോക്കി നിന്നു. വിളിച്ചടുത്ത് ഇരുത്തണമെന്നുണ്ട്. പക്ഷേ ഒരു പേടി... വേറെ വഴിയില്ലാതെ കണ്ണന്‍ ചിന്നുവിനടുത്തേക്ക് വന്നു..... ചിന്നു സന്തോഷത്തില്‍ പുഞ്ചിരിച്ചു. ഗ്രിഷ്മ തിരിച്ച് പോയിക്കാണും എന്ന് ഞാന്‍ വിചാരിച്ചു. അതാണ്.... കണ്ണന്‍ അവളുടെ അടുത്തെത്തിയപ്പോ പറഞ്ഞു. ഒരാഴ്ച കുടെ ഉള്ളു.... ഇവിടെ..... ചിന്നു അല്‍പം വിഷമത്തോടെ പറഞ്ഞു. എന്നാല്‍ ഞാന്‍ പോവുകയാണ്..... താന്‍ ഇവിടെ ഇരുന്നോ.... കണ്ണന്‍ പറഞ്ഞു പുറത്തേക്കായി പോവാന്‍ ഒരുങ്ങി.... അയ്യോ.... കണ്ണേട്ടാ പോവല്ലേ..... എനിക്ക് കുറച്ച് സംസാരിക്കുനുണ്ട്.... ചിന്നു പറഞ്ഞു.... ഉം.... എന്താ.... കണ്ണന്‍ ചോദിച്ചു..... നമ്മുക്ക് അവിടെ ഇരിക്കാം.... ഒരു ഇരുപിടം ചുണ്ടി ചിന്നു പറഞ്ഞു. അത് വേണോ..... കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു.... വേണം.... ഒരു ഫ്രെണ്ടായെങ്കിലും എന്നെ കണ്ടുടെ..... പ്ലീസ്.... ചിന്നു ദയനീയമായി കെഞ്ചി.... ഉം.... ഒക്കെ..... അല്‍പം ചിന്തിച്ച ശേഷം കണ്ണന്‍ പറഞ്ഞു.... അവര്‍ ഇരുവരും അവിടെയുള്ള ഒരു ഇരുപിടത്തില്‍ ഇരുന്നു. കുറച്ച് നേരത്തെ നിശബ്ദയ്ക്ക് ശേഷം ചിന്നു സംസാരിച്ച് തുടങ്ങി.... കണ്ണേട്ടാ..... സോറി....
സോറിയോ !!! എന്തിന്..... അതും എന്നോട്..... എനിക്ക് കണ്ണേട്ടന്‍റെ അച്ഛന്‍റെയും അമ്മയുടെയും കാര്യം അറിയില്ലായിരുന്നു. അന്ന് ഞാന്‍ അവരെ പറ്റി ചോദിച്ചപ്പോ കണ്ണേട്ടന്‍ വിഷമമായില്ലേ..... ഞാന്‍ കാരണം

💬 Comments

View all comments