0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

ചെയ്യാനാ ഉദ്ദേശ്യം..... രമ്യ ചിന്നുവിന്‍റെ ഒപ്പം നടക്കുന്നിടയില്‍ ചോദിച്ചു... അറിയില്ല.... ഒന്ന് കണ്ണേട്ടനെ കാണണമെന്നുണ്ട്.... പക്ഷേ.... ചിന്നു പറഞ്ഞു നിര്‍ത്തി.... എന്ത് പക്ഷേ.... അത്.... നിനക്കറിയാലോ ഇവിടെ വന്നിട്ട് ആകെ ഒരു വട്ടമാണ് കണ്ണേട്ടനെ കണ്ടത്. അതും ആ ഗൗണ്ടില്‍ വെച്ച്.... ഇനി അങ്ങോട്ട് വരുന്നില്ല എന്ന് പറഞ്ഞാണ് അന്ന് പോയത്.... ഞാന്‍ ഇനി എവിടെ പോയി കാണും..... ഞാന്‍ പ്രതിക്ഷിച്ച സ്ഥലത്തോന്നും കണ്ണേട്ടനെ കണ്ടില്ല. ഞാന്‍ പോയതില്‍ പിന്നെ
നഷ്ടങ്ങളോടൊപ്പമാണ് ജീവിച്ചത്.... അച്ഛന്‍, അമ്മ, കമ്പനി..... ഇപ്പോ എന്ത് ചെയ്യുകയാണെന്ന് പോലും എനിക്കറിയില്ല.... ചിന്നു കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു. രമ്യ പോയി ബില്ല് പേ ചെയ്തു. പിന്നെ ചിന്നുവിനടുത്തേക്ക് വന്നു ചോദിച്ചുു. ഗൗണ്ടിലോട്ട് വരില്ല എന്ന് പറഞ്ഞിട്ട് നീയെന്തിനാ രാവിലെ അവിടെ പോയി ഇരിക്കുന്നത്..... രമ്യ ചോദിച്ചു.... അറിയത്തില്ല.... ഇനി കുറച്ച് ദിവസം കുടെ ഞാന്‍ ഇവിടെ ഉള്ളു. എന്നെങ്കിലും കണ്ണേട്ടന്‍ വന്നലോ.... ഒരു സോറിയെങ്കിലും പറയണം.... മനസ് നീറുകയാണ്.... അതുപോട്ടെ.... നീ ആ സെലിന്‍ ചേച്ചി പറഞ്ഞത് വിശ്വസിച്ചോ.... രമ്യ ചോദിച്ചു. ഉം.... അത് ശരിയാവും.... ആ ചേച്ചി അമ്പലത്തില്‍ വെച്ച് കണ്ടത് എന്‍റെ അമ്മയെയാണ്. പിന്നെ മറ്റേ കാര്യം അതിന് നീ എന്നെ ഒന്ന് സഹയിക്കണം.... ചിന്നു പറഞ്ഞു.... എന്ത് സഹായം വേണേലും ഞാന്‍ ചെയ്യാം.... നീ കാര്യം പറ.... ഹാ... ഞാന്‍ പറയാം.. നീയാദ്യം വണ്ടി എടുക്ക്.... രമ്യ ചിന്നുവിനെ വീട്ടില്‍ ഡ്രോപ്പ് ചെയ്ത് അവളുടെ വീട്ടിലേക്ക് പോയി. അന്നത്തെ ദിവസം മറ്റു പ്രത്യകതയൊന്നുമില്ലാതെ കഴിഞ്ഞു പോയി. പിറ്റേന്ന് ഞായറാഴ്ച ചിന്നു

💬 Comments

View all comments