Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
വെച്ച് വിഡിയോ ഡിലിറ്റ് ചെയ്തു....
ചിന്നു നടന്നത് ഒന്നും വിചാരിച്ചത് പോലെയല്ല. ഇനിയെങ്കിലും സാറിനോട് ഒരു സോറിയെങ്കിലും പറയണം. പാവം ഒരുപാട് വേദനിച്ച് കാണും.... അപ്പോ ശരി.... ഞാനിറങ്ങുന്നു.... സെലിന്‍ പോവാനായി ചെയറില്‍ നിന്ന് എണിറ്റു. പെട്ടെന്ന് ചിന്നു സെലിന്‍റെ കൈയ്ക്ക് കയറി പിടിച്ചു.... സെലിന്‍ ചിന്നുവിനെ നോക്കി....
ആരാ കണ്ണേട്ടന്‍ നേരെ ആ മിഷന്‍ തന്നത്..... ചിന്നു ചോദിച്ചു.....
അത്.... ചിന്നു അത് അറിയണോ.... സെലിന്‍ ചെറിയ ടെന്‍ഷനോടെ ചോദിച്ചു....
വേണം..... ഇത്രയും പറഞ്ഞ സ്ഥിതിക്ക് അതും പറഞ്ഞിട്ട് പോയാ മതി.... ചിന്നു ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
◆ ━━━━━━━━━ ◆ ❃ ◆━━━━━━━━━◆
നിമിഷങ്ങള്‍ക്കുള്ളില്‍ സെലിന്‍ പുറത്തുള്ള ഡേവിഡിനടുത്തെത്തി. ഒക്കത്തിരിക്കുന്ന കുഞ്ഞിനെ സ്വന്തം കയ്യിലേക്ക് വാങ്ങി. അവര്‍ കാറില്‍ കയറി. കാര്‍ റോഡിലേക്ക് കയറി ദൂരെയ്ക്ക് അകന്നുപോയി....
കുള്‍ബാറിനുള്ളില്‍ തലകുനിച്ച് കരയുകയായിരുന്നു ചിന്നു. കേട്ടതിന്‍റെ വിഷമവും താന്‍ ചെയ്ത തെറ്റിന്‍റെ കുറ്റബോധവും അവളെ വേട്ടയാടി. രമ്യ അവളുടെ അടുത്തെത്തി. തോളില്‍ കൈ വെച്ച് പറഞ്ഞു....
ചിന്നു.... കരയല്ലേ..... എല്ലാം കഴിഞ്ഞില്ലേ.....
ഇല്ല.... ഞാന്‍ തെറ്റ് ചെയ്തു... എന്‍റെ എല്ലാം എല്ലാമായ കണ്ണേട്ടനെ കുറച്ച് ഫോട്ടോസിന്‍റെയും വിഡിയോസിന്‍റെയും പേരില്‍ സംശയിച്ചു. കണ്ണേട്ടന്‍ പറയാനുള്ളത് കേട്ടതുപോലുമില്ല. ചിന്നു വീണ്ടും കരയാന്‍ തുടങ്ങി....
മാഡം എന്താ പ്രശ്നം..... കരയുന്ന ചിന്നുവിനെ നോക്കി കുള്‍ബാറിലെ സപ്ലൈയര്‍ ചോദിച്ചു....
ഒന്നുമില്ല.... പേള്‍സണല്‍ വിഷയമാണ്.... ഞാന്‍ നോക്കിക്കൊള്ളാം.... രമ്യ അയാള്‍ക്ക് മറുപടി നല്‍കി. അയാള്‍ തിരിച്ച് പോയി....
മതി ഇവിടെയിരുന്ന് കരഞ്ഞത്.... വാ നമ്മുക്ക് പോവാം..... രമ്യ ചിന്നുവിനെ പിടിച്ചെഴുന്നേല്‍പിച്ചു.
ഇനി എന്ത്
💬 Comments
View all comments