Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
തിണ്ണയില്‍ നിന്ന് എണിറ്റ് റോഡിനടുത്തേക്ക് വന്നു. അവളുടെ പ്രതിക്ഷ പോലെ അത് കണ്ണനായിരുന്നു. അവളുടെ അടുത്തെത്തിയതും കാര്‍ ചാവിട്ടി നിര്‍ത്തി. ഡ്രൈവറുടെ ഡോറിന് മുകളിലുടെ പുറത്തേക്ക് തലയിട്ട് കണ്ണന്‍ ചിന്നുവിനെ നോക്കി....
കണ്ണന്‍റെ മുഖം കണ്ട് ചിന്നു അത്ഭുതപ്പെട്ടു. കാടന്‍ വേഷത്തില്‍ നിന്ന് താടി മൊത്തമായി ഷേവ് ചെയ്ത മുഖം. പണ്ട് ആ മുഖത്തേക്ക് നോക്കുമ്പോള്‍ കിട്ടിയ മുഖകാന്തി തിരിച്ചു വന്ന പോലെ... അന്നത്തെ പൊടിമിശക്കാരനില്‍ നിന്ന് ഇന്ന് നല്ല കട്ടിയുള്ള മീശയുള്ള ആളായിരിക്കുന്നു. മുടി നല്ല രീതിയില്‍ ചീകി വെച്ചിരിക്കുന്നു. ഒരു ലൈറ്റ് ബ്ലൂ ഷര്‍ട്ടാണ് വേഷം.... ചിന്നു കണ്ണനെ കണ്ടതോടെ കാറിന്‍റെ സൈഡിലേക്ക് നടന്നു. മുന്‍വാതില്‍ തുറന്ന് അകത്തേക്ക് കയറി.
സോറി.... ഇത്തിരി ലേറ്റായി.... ഗ്രിഷ്മ വന്നിട്ട് കുറെ നേരമായോ.... കണ്ണന്‍ ഗൗരവഭാവം വിടാതെ തന്നെ ചോദിച്ചു....
ഇല്ല... ഇപ്പോ വന്നേ ഉളളു.... ചിന്നു ചുമ്മ ഒരു കള്ളം പറഞ്ഞു.
ഹാ.... എന്നാല്‍ പോവാം..... കണ്ണന്‍ ചോദിച്ചു....
ഉം.... ചിന്നു ഒരു മൂളലോടെ സമ്മതം നല്‍കി....
കണ്ണന്‍ ഡ്രൈവിംഗ് ആരംഭിച്ചു. ചിന്നു നേരെ നോക്കി ഇരുന്നു. ഇടയ്ക്ക് ഇടംകണ്ണിട്ട് കണ്ണേട്ടനെ നോക്കും.... പണ്ട് കണ്ണേട്ടന്‍റെ സ്ഥായി ഭാവം ചിരിയായിരുന്നു എങ്കില്‍ ഇപ്പോ അത് ദേഷ്യമാണെന്ന് തോന്നും. ആ മുഖത്ത് ചിരി വന്നു കാണുന്നേ ഇല്ല.... ചിരിക്കാന്‍ മറന്നുപോയ ഒരാളെ പോലെ.....
എന്തെങ്കിലും മിണ്ടണമല്ലോ എന്ന ചിന്തയില്‍ ചിന്നു ചോദിച്ചു തുടങ്ങി....
എങ്ങനെയുണ്ടായിരുന്നു ഇന്‍റര്‍വ്യു....
ങേ.... എന്താ.... എന്തോ ചിന്തയില്‍ ഉണ്ടായിരുന്ന കണ്ണന്‍ പെട്ടെന്ന് തിരിഞ്ഞ് ചോദിച്ചു....
അല്ലാ.... ബാംഗ്ലൂര്‍ ഇന്‍റര്‍വ്യു എങ്ങിനെയുണ്ടായിരുന്നു എന്ന്...
ഹാ....
💬 Comments
View all comments