0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

വൈകാതെ അവര്‍ ലക്ഷ്യസ്ഥാനത്തെത്തി. ഗേറ്റിന് പുറത്ത് കാര്‍ നിര്‍ത്തി അവിടെ പുറത്തുള്ള വി.ജി ഗ്രുപ്പിന്‍റെ വലിയ ബോര്‍ഡ് കണ്ടതും കണ്ണന്‍റെ മുഖം വിഷമത്തിലായി... അത് കണ്ട ചിന്നു കണ്ണനോട് ചോദിച്ചു.... കണ്ണേട്ടാ.... എന്തു പറ്റീ..... ഇതാണോ.... ഗ്രിഷ്മയുടെ ഓഫീസ്..... കണ്ണന്‍ ചോദിച്ചു.... അതെ.... എന്താ..... ഇത് അവിടെന്നെ പറഞ്ഞിരുന്നേല്‍ ഞാന്‍ വരുമായിരുന്നില്ല..... കണ്ണന്‍ പറഞ്ഞു... അതെന്താ..... ഇവിടെ ഞാന്‍ മുന്‍പ് ഇന്‍റര്‍വ്യൂ ന് വന്നിട്ടുണ്ട്.... അന്ന് അവര്‍ എന്നെ പറഞ്ഞയച്ചു.... കണ്ണന്‍ വിഷമഭാവത്തില്‍ തന്നെ പറഞ്ഞു..... അത് അന്നല്ലെ.... ഇന്ന് എന്‍റെ ഫ്രെണ്ടായി ആണ് വന്നത്.... അപ്പോ നമ്മുക്ക് നോക്കാം..... ചിന്നു കണ്ണന് ധൈര്യം നല്‍കി.
വേണ്ട.... അത് ശരിയാവില്ല.... ഗ്രിഷ്മ പോയി സി.ഇ.ഒ യെ കണ്ടിട്ട് വാ.... ഞാന്‍ ഇവിടെ കാത്തിരിക്കാം.... കണ്ണന്‍ പറഞ്ഞു.... അത് പറ്റില്ല.... ജോലി കിട്ടിയില്ല എങ്കില്‍ വേണ്ട.... പക്ഷേ ഇന്‍റര്‍വ്യൂ ന് പങ്കെടുക്കണം.... ചിന്നു നിര്‍ബന്ധം പറഞ്ഞു.... അപ്പോഴെക്കും ഗേറ്റ് തുറന്നു. കണ്ണന്‍ കാര്‍ ഉള്ളിലേക്ക് കയറ്റാതെ മടിച്ചു... എന്നാലും അത്.... കണ്ണന്‍ സംശയത്തോടെ ചിന്നുവിനെ നോക്കി ഒരെന്നാലും ഇല്ല.... കാര്‍ കൊണ്ടുപോയി പാര്‍ക്ക് ചെയ്യ്. ചിന്നു പറഞ്ഞു... കണ്ണന്‍ വേറെ വഴിയില്ലാതെ കാര്‍ ഉള്ളിലേക്ക് കയറ്റി. പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ട് പോയി പാര്‍ക്ക് ചെയ്തു. രണ്ടുപേരും ഇറങ്ങി. കണ്ണന്‍ പിറകിലെ ഡോര്‍ തുറന്ന് സര്‍ട്ടിഫിക്കറ്റിന്‍റെ ഫയല്‍ എടുത്തു. ഗ്രിഷ്മ, താന്‍ കയറിക്കോ.... ഞാന്‍ അഞ്ച് മിനിറ്റ് കഴിഞ്ഞ് വരാം.... കണ്ണന്‍ ഡോറടിക്കും നേരം പറഞ്ഞു.... അതെന്താ.... മുങ്ങാനുള്ള ഭാവമാണോ..... ചിന്നു ചോദിച്ചു.... അല്ല.... ഞാനൊന്ന് സ്മോക്ക് ചെയ്തിട്ട് വരാം....

💬 Comments

View all comments