Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]
നിമിഷത്തെ അവള്‍ ശപിച്ചു..... തനിക്ക് തന്‍റെ കണ്ണേട്ടനെ നഷ്ടമാക്കുന്ന വിധിയെയും....
അവള്‍ നിറഞ്ഞ കണ്ണുകളോടെ വീട്ടിലേക്ക് നടന്നു. പോകും വഴിയെല്ലാം അവളുടെ കണ്ണുകള്‍ കണ്ണിര്‍ ഒഴുക്കി നനച്ചിരുന്നു. ഇന്നത്തെ ഓരോ വാക്കും അവളുടെ മനസില്‍ എക്കോ പോലെ അലയടിച്ചു....
അവള്‍ നിറഞ്ഞ കണ്ണുകളോടെ വീട്ടിലെത്തി. ആദ്യം കണ്ണിലെ കണ്ണുനീര്‍ തുടച്ച് നേരേ അമ്മയുടെ മുറിയിലേക്ക് പോയി.... അന്‍ജിയോഗ്രം കഴിഞ്ഞ് ഒരാഴ്ചത്തെ പൂര്‍ണ്ണ ബെഡ്റെസ്റ്റിലാണ് വിശ്രമത്തിലാണ് ലക്ഷ്മി.....
ജോഗിങ് കഴിഞ്ഞ് വരുന്ന ചിന്നുവിന്‍റെ മുഖം വാടിയിരിക്കുന്നത് ലക്ഷ്മി ശ്രദ്ധിച്ചു. പക്ഷേ അപ്പോള്‍ ചോദിക്കാന്‍ തോന്നിയില്ല. ചിന്നു കുറച്ച് നേരം അമ്മയോടൊപ്പം ചിലവഴിച്ച് അടുക്കളയിലേക്ക് പോയി. അതു വരെ ആ മുറി നിശബ്ദമായിരുന്നു.
പിന്നെയവള്‍ ആ മുറിയിലേക്ക് വരുന്നത് രാവിലത്തെ ഭക്ഷണസമയത്തായിരുന്നു. ഡോക്ടര്‍ നല്‍കിയ ലിസ്റ്റ് പ്രകാരമാണ് ഭക്ഷണമെല്ലാം. അതില്‍ ചിന്നു നന്നായി ശ്രദ്ധിച്ചു. ലക്ഷ്മി ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോഴും ചിന്നുവിന്‍റെ മുഖം ശോകമായി ഇരിക്കുകയായിരുന്നു. ആ മുഖം തന്നെയും ടെന്‍ഷനടിപ്പിക്കും എന്ന് മനസിലാക്കി ലക്ഷ്മി കാര്യം ചോദിച്ചു....
ചിന്നു.... എന്തുപറ്റി.... മുഖത്ത് ഒരു സന്തോഷം കാണുന്നില്ലലോ....
അത്, ഒന്നുമില്ല അമ്മേ.... അമ്മയ്ക്ക് തോന്നുന്നതാവും.... ചിന്നു മറുപടി നല്‍കി....
ന്‍റെ കുട്ടിയെ ഞാന്‍ ഇന്നും ഇന്നലെയും കണ്ടു തുടങ്ങിയതല്ലലോ.... ആ മുഖം ഒന്ന് മാറിയാല്‍ അമ്മയ്ക്കറിയാന്‍ പറ്റും.... ലക്ഷ്മി പറഞ്ഞു....
ചിന്നു അപ്പോഴെക്കും രാവിലെ ആഹാരത്തിന് ശേഷമുള്ള മരുന്നുകളും ഒരു ഗ്ലാസ് വെള്ളവും കൊണ്ട് ലക്ഷ്മിയുടെ അടുത്തെത്തി.... അവിടെയുള്ള സ്റ്റൂളില്‍ ഇരുന്ന്ു. മരുന്നും വെള്ളവും ലക്ഷ്മിയ്ക്ക് നല്‍കി....
അമ്മ ആദ്യം മരുന്ന് കഴിക്കു.... ചിന്നു പറഞ്ഞു....
മരുന്ന് വാങ്ങിയ ലക്ഷ്മി
💬 Comments
View all comments