0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

ഒരു പാര്‍ട്ടിയുണ്ട്..... മിഥുനയാണ് അത് പറഞ്ഞത്.... ആഹാ..... അല്ലാ.... അതിന് ഞാന്‍.... ചിന്നു മുഴുവിപ്പിക്കാനാവതെ ഒരു സംശയം ചോദിച്ചു.... മോളു വരണം.... ഇനി മാറി നില്‍ക്കണ്ട ആവശ്യം ഇല്ലലോ.... നന്ദകുമാര്‍ പറഞ്ഞു. ചിന്നു വലിയ ആവേശമില്ലെങ്കില്‍ കുടി അവരുടെയൊക്കെ സന്തോഷത്തിനായി സമ്മതിച്ചു.... മിതു.... നിന്‍റെ കാറില്‍ തന്നെയാ ഞങ്ങള്‍ തിരിച്ചു പോവുന്നത്.... നിങ്ങള്‍ ചെറിയച്ഛന്‍റെ കാറില്‍ വന്നാ മതി.... കണ്ണന്‍ മിഥുനയോട് പറഞ്ഞു. മിഥുന അത് സമ്മതിച്ചുകൊണ്ട് തലയാട്ടി. എന്‍റെ പെണ്‍ഡ്രൈവ് എവിടെ.... കണ്ണന്‍ ചോദിച്ചു.... അത് നിന്‍റെ ക്യാമ്പിനില്‍ കാണും.... മിഥുന മറുപടി നല്‍കി.... കിങ്ങിണി മോളും കണ്ണേട്ടന്‍റെ കൂടെയാ.... കിങ്ങിണി പറഞ്ഞു.... അയ്യോ.... കണ്ണേട്ടന് കിങ്ങിണിമോള്‍ക്കുള്ള സമ്മാനം വാങ്ങേണ്ടേ.... കണ്ണന്‍ ചോദിച്ചു. വേണം... കിങ്ങിണി പറഞ്ഞു
അപ്പോ ഞങ്ങളെ കുടെ വന്നാല്‍ കിങ്ങിണി മോള്‍ക്ക് സര്‍പ്രൈസ് കിട്ടുമോ.... അതുകൊണ്ട് കിങ്ങിണി മോള്‍ അച്ഛന്‍റെയും മിഥുനേച്ചിയുടെയും കുടെ പോയാ മതി.... കണ്ണേട്ടനും ചിന്നുച്ചേച്ചിയും സമ്മാനവുമായി വരാം.... കണ്ണന്‍ പറഞ്ഞു... കിങ്ങിണി എന്തോ ചിന്തിച്ച് മിഥുനയുടെ കൈയിലേക്ക് ചാടി... അവര്‍ മുന്നില്‍ ക്യാമ്പിന്‍ വിട്ട് ഇറങ്ങി..... കണ്ണന്‍ നീതുവിനെ ക്ഷണിച്ചെങ്കിലും അവള്‍ സന്തോഷത്തോടെ അത് നിരസിച്ചു... കണ്ണനും ചിന്നുവും ഒന്നിച്ച് ക്യാമ്പിന്‍ വിട്ട് ഇറങ്ങി. പോകും വഴി പ്രിയ നില്‍പ്പുണ്ടായിരുന്നു. കണ്ണന്‍ അവളോട് ഒന്ന് ചിരിച്ച് അവന്‍റെ പഴയ ക്യാമ്പിനില്‍ കയറി പെണ്‍ഡ്രൈവെടുത്തു. ആ നേരം പ്രിയ ചിന്നുവിന്‍റെ മുന്നിലേക്ക് നിന്നു.... മാഡം സോറി ട്ടോ.... വൈഷ്ണവ് സാര്‍ പറഞ്ഞിട്ടാ ഞാന്‍ കള്ളം പറഞ്ഞത്.... പ്രിയ പറഞ്ഞു..... സാരമില്ല.... എല്ലാം നല്ലതിനല്ലേ.... ചിന്നു ചിരിയോടെ മറുപടി നല്‍കി. കണ്ണന്‍ തിരിച്ച് വന്നതോടെ പ്രിയയോട് യാത്ര പറഞ്ഞ് അവര്‍ ഇറങ്ങി. വന്ന കാറില്‍ തന്നെയായിരുന്നു തിരിച്ച് യാത്ര.... അപ്പുറത്ത് കിടന്നിരുന്ന ചെറിയച്ഛന്‍റെ കാര്‍ അപ്പോഴെക്കും സ്റ്റാര്‍ട്ടാക്കിയിരുന്നു. ഡ്രൈവിംങ് സിറ്റിലിരുന്നു ചെറിയച്ഛനും അടുത്ത സീറ്റിരുന്ന മിഥുനയും അവളുടെ മടിയിലിരിക്കുന്ന കിങ്ങിണിയും കണ്ണനും ചിന്നുവിനും കൈവിശി യാത്ര പറഞ്ഞു. അവരുടെ കാര്‍ പുറത്തേക്ക് പോയ ശേഷമാണ് കണ്ണനും ചിന്നുവും കാറില്‍ കയറിയത്. ആദ്യ പെണ്‍ഡ്രൈവ് കണക്റ്റ് ചെയ്ത് പാട്ട് പ്ലേ ചെയ്തു.... പിന്നെ

💬 Comments

View all comments