0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

ഉപേക്ഷിക്കാനാണെങ്കില്‍ എന്തിനാ വീണ്ടും ഞാന്‍ നിന്‍റെ മുന്നില്‍ വന്നത്..... ഇനി എനിക്ക് സ്വന്തമെന്ന് പറയാന്‍ നിന്‍റെ മനസ് മാത്രമേ ഉള്ളു... അതെങ്കിലും ഞാന്‍ സ്വന്തമാക്കിക്കൊട്ടെ....
ചിന്നു പതിയെ കണ്ണ് തുടച്ച് കണ്ണനെ നോക്കി.... അവളുടെ കണ്‍മഷിയെല്ലാം പടര്‍ന്നിരുന്നു. എന്നാലും മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. എഹ്... എഹ്.... പിറകില്‍ നിന്ന് ഒരു ആക്കി ചുമ ഉണര്‍ന്നു.... അതേയ് ഞങ്ങളിവിടെയുണ്ട് കേട്ടോ..... മിഥുനയായിരുന്നു അത്.... അതുകേട്ടപ്പോ സ്വിച്ചിട്ടപോലെ ചിന്നു കണ്ണനില്‍ നിന്ന് ഒന്നകന്നു. പിന്നെ ചമ്മിയ മുഖത്തോടെ മിഥുനയെയും നീതുവിനെയും നോക്കി..... അവരിരവരും ആക്കി ചിരിച്ചൊണ്ടിരിക്കുകയായിരുന്നു. എന്‍റെ പൊന്നു ഗ്രിഷ്മേ.... ഈ രണ്ടെണ്ണം പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഈ കളിയ്ക്ക് നിന്നത്.... അല്ലാത്തെ ഇതില്‍ എനിക്ക് വേറെ പങ്കൊന്നുമില്ല.... നീതു കൈ കുപ്പി വിനയപൂര്‍വ്വം ഗ്രിഷ്മയോട് പറഞ്ഞു.... മിഥുനയും കണ്ണനും പരസ്പരം നോക്കി ചിരിച്ചു.... പിന്നെ ഇരുവരും ചിന്നുവിനെ നോക്കി. ആ മുഖം ഇരുവരെയും കണ്ണുരുട്ടി കാണിച്ചു.... എന്തിനായിരുന്നു ഈ നാടകമൊക്കെ...... ചിന്നു പതിയെ കണ്ണനനൊടുത്ത് നിന്ന് കണ്ണനോട് ചോദിച്ചു.... അത് പിന്നെ..... നിനക്കെന്നോട് പഴയ സ്നേഹമൊക്കെയുണ്ടോ എന്നറിയാനാ..... പേടിച്ചുപോയോ..... കണ്ണന്‍ ചെറിയ ചിരിയോടെ ചോദിച്ചു. ഹോ.... എന്‍റെ ഹൃദയം പൊട്ടി പോവുന്നത് പോലെ തോന്നി..... ചിന്നു ചിരിയോടെ പറഞ്ഞു.... പിന്നെ ഗ്രിഷ്മേ..... കണ്ടില്ലേ ഇത്തരത്തിലുള്ള ഇവന് എനിക്കല്ല, ഇവിടെ ആര്‍ക്കും ജോലി കൊടുക്കാന്‍ പറ്റില്ല.... നീതു ചിരിയോടെ പറഞ്ഞു. ഹോ.... ഞങ്ങള്‍ക്ക് നിങ്ങളെ ജോലിയൊന്നും വേണ്ടാ.... അല്ലേ കണ്ണേട്ടാ.... ചിന്നു കണ്ണന്‍റെ കൈയിലേക്ക് ഇരുകൈകളും ചേര്‍ത്ത് പിടിച്ച് പറഞ്ഞു.... നിനക്ക് വേണ്ടായിരിക്കും.... പക്ഷേ എനിക്ക് വേണം..... കണ്ണന്‍ പറഞ്ഞു ങേ....

💬 Comments

View all comments