0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

വിളിച്ചു.... കണ്ണന്‍ തന്‍റെ രണ്ടു കൈകളും നീട്ടി ചിന്നുവിനെ തന്നിലേക്ക് വരുവാനായി മാടി വിളിച്ചു. അത് അറിയണ്ട താമസം ചിന്നു എണിറ്റ് വാതിലിനടുത്തേക്ക് ഓടി.... തളര്‍ന്ന ശരീരത്തിലേക്ക് എവിടെ നിന്നോ ഊര്‍ജ്ജം വന്ന പോലെ.... ചിന്നു കണ്ണനടുത്തേക്ക് എത്തി.... കണ്ണന്‍ രണ്ടടി മുന്നോട്ട് നിന്ന് അവളിലേക്ക് അടുത്തു.... ഓടി വന്ന ചിന്നു കണ്ണന്‍റെ നെഞ്ചിലേക്ക് മുഖം പൊത്തി.... കണ്ണന്‍ അവളെ ഇരു കൈകളാലും പുണര്‍ന്നു. സോറി.... കണ്ണേട്ടാ..... ഞാന്‍ അറിയാന്‍ വൈകി പോയി.... കണ്ണന്‍റെ ഹൃദയതാളത്തിനൊത്ത് ചിന്നു പറഞ്ഞു.... ചിന്നു..... കണ്ണന്‍ ചിന്നുവിന്‍റെ തോളില്‍ തട്ടി വിളിച്ചു.... രണ്ടു വര്‍ഷത്തിന് ശേഷം ആ വിളി ആ നാവുകളില്‍ നിന്ന് കേട്ടപ്പോള്‍ ആനന്ദം കൊണ്ട് കണ്ണ് നിറഞ്ഞു. അത് ആ ഷര്‍ട്ടിലേക്ക് പടര്‍ന്നു പിടിച്ചു.... ചിന്നു.... ഡി പെണ്ണേ..... കരയല്ലേടീ..... കണ്ണന്‍ വീണ്ടും അവളെ തഴുകി വിളിച്ച് പറഞ്ഞു... നിന്നെ വെറുക്കാനോ വേലക്കാരിയാക്കനോ എനിക്ക് പറ്റില്ല.... കാരണം ഞാന്‍ എന്നിലെറെ സ്നേഹിച്ചവരില്‍ എനിക്ക് ഇങ്ങനെ പിടിക്കാന്‍ നീ മാത്രമേ ഈ ലോകത്ത് ഉള്ളു... കണ്ണന്‍ ചിന്നുവിന്‍റെ മുടികളെ തഴുകി പറഞ്ഞു. എന്തിനാ കണ്ണേട്ടാ... എന്തിനാ... എന്നെ ഒഴുവാക്കാതെ വീണ്ടും ഇങ്ങനെ ചേര്‍ത്ത് പിടിച്ചത്.... ഞാന്‍ കാരണം കണ്ണേട്ടന്‍ ഒരുപാട് അനുവിച്ചില്ലേ.... പിന്നെ എന്തിനാ എന്നെ വീണ്ടും..... ചിന്നും കണ്ണനെ കെട്ടിപിടിച്ച് ചോദിച്ചു. കണ്ണന്‍ അവളുടെ മുഖം പിടിച്ച് ഉയര്‍ത്തി എന്നിട്ട് മറുപടി നല്‍കി.... നീ ഞാന്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞ് വല്ല കടുംകൈ ചെയ്താ പിന്നെ എനിക്കാരാ ഉള്ളത്... രണ്ടുവര്‍ഷം ഞാന്‍ പിന്നെ എന്തിനാ കാത്തിരുന്നത്..... അങ്ങിനെ നിന്നെ വെറുത്ത്

💬 Comments

View all comments