Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
അവള്‍ അറിഞ്ഞു.... വിഷമം കൂടി വന്നപ്പോള്‍ മുട്ടിലിക്കുന്ന ചിന്നു കൈകള്‍ മുഖത്ത് പൊത്തി പൊട്ടികരഞ്ഞു... ആ കരച്ചിലിനിടയില്‍ കണ്ണേട്ടാ എന്ന് ഇടയ്ക്ക് കയറി വരുന്നുണ്ടായിരുന്നു.....
കണ്ണന്‍റെ കാലടികള്‍ ഡോറിനടുത്തേക്ക് നടന്നകലുന്നത് ചിന്നുവറിഞ്ഞു. ക്യാമ്പിന്‍റെ വാതില്‍ വലിച്ച് തുറക്കുന്നതും. അതുവരെ കേട്ട കാലടി ശബ്ദം കേള്‍ക്കാതെയാവുകയും ചെയ്തു. പിന്നെ വാതില്‍ പതിയെ അടയുന്ന ശബ്ദമാണ് അവള്‍ കേട്ടത്.....
ഇനി എന്തെന്നറിയതെ ചിന്നു അവിടെയിരുന്നു.... അവളുടെ എങ്ങി എങ്ങിയുള്ള കരച്ചില്‍ മാത്രം അവിടെ കേട്ടു.... പെട്ടെന്ന് വേറെ വെറേയൊരു കാലാടികള്‍ അവള്‍ക്ക് നേരെ വരുന്നതായി ചിന്നു അറിഞ്ഞു. പക്ഷേ അവള്‍ക്ക് അത് ശ്രദ്ധിക്കാന്‍ മനസ് വന്നില്ല....
തന്‍റെ അടുത്തെത്തിയ കാലുകള്‍ നിന്നു. ഒരു കൈ അവളുടെ തോളില്‍ വന്ന് തൊട്ടു......ചിന്നു..... ഒരു സ്ത്രി ശബ്ദത്തിലുള്ള വിളിയും പിറകില്‍ നിന്ന് കേട്ടു..... ആദ്യമായാണ് അവിടെയെത്തിട്ട് ഒരാള്‍ ആ പേര് വിളിക്കുന്നത്.... അവള്‍ കേള്‍ക്കാന്‍ കൊതിച്ച ആള്‍ തന്നെ ഒഴുവാക്കി പോയിരിക്കുന്നു....
ചിന്നു ആരാണെന്നറിയാന്‍ തിരിഞ്ഞുനോക്കി.....
മിഥുനേച്ചി.... ആ മുഖം കണ്ട് ചിന്നുവിന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു....
ചിന്നു.... ഇങ്ങനെ കരയല്ലേ..... മിഥുന പറഞ്ഞു...
ചേച്ചി..... എന്‍റെ കണ്ണേട്ടന്‍.... എന്നെ..... ചിന്നുവിന് പറഞ്ഞുമുഴുവിപ്പിക്കാന്‍ സാധിച്ചില്ല....
ദേ... ഇങ്ങനെ കരഞ്ഞാല്‍ വാതിലിക്കല്‍ നില്‍ക്കുന്ന അവന്‍ അങ്ങ് പോകും.... പിന്നെ എന്നെ കൊണ്ടുപോയില്ല എന്ന് പറഞ്ഞു കരയരുത്.... മിഥുന ചിരിയോടെ പറഞ്ഞു....
ചിന്നു അത് കേട്ട് സംശയത്തോടെ വാതിലിലേക്ക് പാളി നോക്കി. വാതിലിക്കല്‍ ചുമരും ചാരി പുഞ്ചിരിക്കുന്ന നില്‍ക്കുന്ന കണ്ണേട്ടനെ കണ്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു....
കണ്ണേട്ടാ.... ചിന്നു അവശേഷിക്കുന്ന കണ്ണുനീര്‍ കുടെ തുടച്ച് മാറ്റി കണ്ണനെ
💬 Comments
View all comments