0%

Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

അന്നത്തെ കാര്യങ്ങളെല്ലാം എന്‍റെ പ്രായത്തിന്‍റെ പക്വത കുറവായി കണ്ട് എന്നോട് ക്ഷമിച്ചുടെ..... ചിന്നു കൈ കുപ്പികൊണ്ട് കണ്ണനോട് ചോദിച്ചു.... ഇല്ല.... ഗ്രിഷ്മ.... നിന്നെയല്ല ആരെയും ഈ അവസ്ഥയില്‍ ഞാന്‍ കുടെ കുട്ടുകയില്ല.... അന്ന് അങ്ങനെയൊന്നും സംഭവിച്ചിരുന്നില്ല എങ്കില്‍ ഇന്നും എന്‍റെ കുടെ നീയുണ്ടാവുമായിരുന്നു. പക്ഷേ ഇന്ന് ഞാന്‍ തനിച്ചാണ്... ഇനി അങ്ങനെയാവുകയും ചെയ്യും.... കണ്ണന്‍ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.... അന്ന് നടന്നതൊക്കെ ഞാന്‍ മനസിലാക്കി.... പക്ഷേ അതിന് എനിക്ക് കുറെ സമയം വേണ്ടി വന്നു..... ഇനിയും കണ്ണേട്ടനില്ലാതെ എനിക്ക് പറ്റുന്നില്ല കണ്ണേട്ടാ.... കണ്ണേട്ടന് ഒരു കുറവും വരുത്താതെ ഒരു വേലക്കാരിയായെങ്ങിലും ഞാന്‍ കുടെ നിന്നൊള്ളാം എന്നാലും എന്നെ വിട്ട് പോവല്ലേ കണ്ണേട്ടാ.... അന്ന് അങ്ങനെയൊക്കെ സംവിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുകയാണ്.... അല്ലാതെ എനിക്ക് വേറെയൊന്നും ചെയ്യാന്‍ പറ്റില്ല.... വേണേമെങ്കില്‍ ഞാന്‍ ഈ കാലു പിടിച്ച് മാപ്പ് പറയാം.... ഇത്രയും പറഞ്ഞ് ചിന്നു മുട്ടിലിരുന്നു കണ്ണന്‍റെ കാലുകളിലേക്ക് കൈ എത്തിച്ചു.... പക്ഷേ അപ്പോഴെക്കും കണ്ണന്‍ മുന്നടി പിറകിലേക്ക് മാറിയിരുന്നു.... ഇപ്പോള്‍ ചിന്നുവിന് എത്തിപ്പിടിക്കാവുന്നതിനും ദൂരത്തെത്തിയിരുന്നു ആ കാലുകള്‍.... കണ്ണന്‍റെ ആ പ്രവൃത്തി കുടെയായപ്പോഴെക്കും ചിന്നുവിന്‍റെ ചിന്നുവിന്‍റെ കരച്ചില്‍ ഉച്ചത്തിലായി.... ആ ക്യാമ്പിനില്‍ അവളുടെ ശബ്ദം പ്രതിധ്വനിച്ചു... ഇത്രയും പറഞ്ഞിട്ടും കണ്ണേട്ടന് തന്നെ വിശ്വാസമില്ലെന്നറിഞ്ഞപ്പോള്‍ ചിന്നുവിന്‍റെ ഹൃദയം നിന്നുപോകുന്നത് പോലെ തോന്നി. അവള്‍ നോക്കിയിരുന്ന കണ്ണന്‍റെ കാലുകള്‍ അവളുടെ മുന്നില്‍ നിന്ന് മാറി പോകുന്നത് അവള്‍ അറിഞ്ഞു. കണ്ണേട്ടാ.... എന്നെ വിട്ടുപോവാല്ലേ.... കണ്ണേട്ടാ..... എന്നെ ഉപേക്ഷിക്കല്ലേ..... ചിന്നു ആ കാലുകളെ നോക്കി വിളിച്ചുകൂവി.... പക്ഷേ ആ കാലുകള്‍ അകന്നുപോകുന്നത്

💬 Comments

View all comments