Chapter Title : വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]
ജീവിക്കുന്നേങ്കില്‍ അത് കണ്ണേട്ടനൊടൊപ്പമായിരിക്കും..... ഇല്ലെങ്കില്‍ എന്‍റെ ജീവിതത്തില്‍ മറ്റൊരു പുരുഷനില്ല.... എനിക്കറിയാം കണ്ണേട്ടന്‍ അത്രയ്ക്ക് വെറുക്കുന്ന ഒരാളാവും ഈ ഞാന്‍. പക്ഷേ എനിക്ക് കണ്ണേട്ടന്‍റെ സ്ഥാനത്ത് മറ്റൊരാളെ കാണാന്‍ സാധിക്കില്ല. ഈ മനസില്‍ എവിടെയെങ്കിലും എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ എന്നെ വെറുക്കരുത് കണ്ണേട്ടാ..... ഇടറിയ ശബ്ദത്തോടെ ചിന്നു പറഞ്ഞു നിര്‍ത്തി. മറുപടിയൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും തുടര്‍ന്നു.....
കണ്ണേട്ടന്‍ കുടെ വെറുത്താല്‍ പിന്നെ എനിക്ക് ഈ ജീവിതത്തില്‍ പിന്നെ ഒന്നും നഷ്ടപ്പെടാനില്ല.... എല്ലാം നഷ്ടമായെന്ന് എനിക്ക് തോന്നിയാല്‍ അന്ന് ഞാന്‍ ഈ ജീവിതം അവസാനിപ്പിക്കും. ആര്‍ക്കും വേണ്ടാതെ ഒരുപാടു പേരെ മുന്നില്‍ ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണമാണ്..... ചിന്നു വീണ്ടും കണ്ണില്‍ നിറഞ്ഞ കണ്ണീര്‍ തുടച്ചു.... പിന്നെ കണ്ണനെ നോക്കി.....
ഇനി കണ്ണേട്ടന്‍ പറ.... ഞാന്‍ ജീവിക്കണോ മരിക്കണോ എന്ന്..... കണ്ണേട്ടന്‍ എന്ത് പറഞ്ഞാലും ഞാന്‍ അത് അനുസരിക്കും.... കാരണം എനിക്കിനി അനുവാദം ചോദിക്കാന്‍ വേറെയാരുമില്ല..... ചിന്നു ഇറനണിഞ്ഞ കണ്ണുകളാന്‍ കണ്ണന്‍റെ മുഖത്തേക്ക് നോക്കി....
ഗ്രിഷ്മ..... നിന്നോടെനിക്ക് ദേഷ്യമുണ്ടായിരുന്നു. പക്ഷേ നിന്നെ വെറുക്കാനെനിക്ക് സാധിക്കുകയില്ല. ഒരിക്കല്‍ അത്രയ്ക്ക് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു. പക്ഷേ ഇന്ന് നിന്നെയല്ല ഒരു പെണ്‍കുട്ടിയെയും സ്നേഹിക്കാനോ സ്വന്തമാക്കനോ ഉള്ള പണമോ കരുത്തോ എനിക്കില്ല.... ഞാന്‍ ഇന്ന് വെറുമൊരു സാധാരണക്കാരാണ്.... അതുകൊണ്ട് ഗ്രിഷ്മ ഇതെല്ലാം മറന്ന് നല്ലൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുക.... ഞാന്‍ പോവുകയാണ്..... കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു.
ഞാന്‍ കണ്ണേട്ടനെ സ്നേഹിച്ചതോ ഇഷ്ടപ്പെട്ടിരുന്നതോ പണമോ മറ്റൊന്നും കണ്ടല്ല... കണ്ണേട്ടന്‍ വിളിക്കുകയാണെങ്കില്‍ എതു നരകത്തിലേക്കായാലും വരാന്‍ ഞാന്‍ തയ്യാറാണ്.... എന്നെ ഉപേക്ഷിക്കല്ലേ കണ്ണേട്ടാ....
💬 Comments
View all comments